മഞ്ഞ നിറത്തില്‍ നിറയെ പൂക്കളുണ്ടാകുന്ന ഈ ചെടി ചെറിയൊരു മരമായി വളരും
വീട്ട് മുറ്റത്തിന് തണലേകാനൊരു മരം വേണം, അതില്‍ നിറയെ പൂക്കളുണ്ടാകണം... ഇങ്ങനെയൊരു ആഗ്രഹമുള്ളവര്‍ക്ക് നടാന്‍ അനുയോജ്യമായ ചെടിയാണ് കാസ്യ ബൈഫ്‌ളോറ. മഞ്ഞ നിറത്തില്‍ നിറയെ പൂക്കളുണ്ടാകുന്ന ഈ ചെടി ചെറിയൊരു മരമായി വളരും. സ്ഥല പരിമിതിയുള്ളവര്‍ക്കും നടാന്‍ അനുയോജ്യമാണ്.
കൊന്നപ്പൂവ് പോലെ
കാസിയ ബൈഫ്‌ളോറയുടെ പൂക്കള്‍ക്ക് നമ്മുടെ കൊന്നയോട് സാമ്യമുണ്ട്. ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ കൊന്നപ്പൂവാണെന്ന് തോന്നും. മഞ്ഞ നിറത്തില്‍ കുലകളായി വളരുന്ന കാസിയയുടെ തൈ കേരളത്തിലെ മിക്ക നഴ്‌സറികളിലും ലഭിക്കും. കുറച്ചു സ്ഥലത്ത് വീട് നിര്‍മിച്ചവര്‍ക്കും നടാന്‍ അനുയോജ്യമാണീ ചെടി. വലിയ മരമായി വളര്‍ന്നു സ്ഥലം അപഹരിക്കുമെന്ന പേടി വേണ്ട.
നടേണ്ട രീതി
സമചതുരത്തില്‍ കുഴിയെടുത്ത് ഉണങ്ങിപ്പൊടിഞ്ഞ ചാണകം, എല്ല് പൊടി, കമ്പോസ്റ്റ് തുടങ്ങിയ വളങ്ങള്‍ നിറച്ചു ചെടി നടാം. നടാന്‍ കുഴിയൊരുക്കുമ്പോള്‍ നല്ല പോലെ വളങ്ങള്‍ ചേര്‍ത്ത് കൊടുത്താല്‍ മതി. പിന്നെ വളപ്രയോഗം നടത്തേണ്ട ആവശ്യമൊന്നുമില്ല. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലം മാത്രമേ നടാനായി തെരഞ്ഞെടുക്കാവൂ. വെയില്‍ ലഭിച്ചില്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച പതുക്കെയായിരിക്കും, പൂക്കളും കുറയും.
പരിചരണം
വലിയ പരിചരണമൊന്നും ആവശ്യമില്ലാത്ത ചെടിയാണിത്, ഇടയ്‌ക്കൊന്നു നനച്ചു കൊടുക്കാം. വെയില്‍ ലഭിക്കുന്ന സമയത്തെല്ലാം പൂക്കളുണ്ടാകും. ശക്തമായ മഴക്കാലത്ത് ഒഴികെ എല്ലാ സമയത്തും പൂക്കളുണ്ടാകും. വലിയ ചട്ടിയിലും ഡ്രമ്മിലുമൊക്കെ വളര്‍ത്താനും അനുയോജ്യമാണ് കാസ്യം ബൈഫ്‌ളോറ. ടെറസിന് മുകളില്‍ ചട്ടിയിലും ഡ്രമ്മിലുമൊക്കെ ചെടി പൂത്ത് നില്‍ക്കുന്നതു കാണാന്‍ തന്നെ മനോഹരമാണ്.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്ട്ടന് തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്ട്ടന് ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment