കന്നുകാലികളില്‍ ഒരിക്കല്‍ ഈ രോഗബാധയുണ്ടായാല്‍ എന്നന്നേയ്ക്കുമായി നിലനില്ക്കുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ ഒക്റ്റോബറില്‍ തിരുവനന്തപുരത്ത് ഒരു ക്ഷീര കര്‍ഷകനും മകനും ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യ രോഗമായതിനാല്‍ നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കന്നുകാലികളില്‍ ഒരിക്കല്‍ ഈ രോഗബാധയുണ്ടായാല്‍ എന്നന്നേയ്ക്കുമായി നിലനില്ക്കുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ ഒക്റ്റോബറില്‍ തിരുവനന്തപുരത്ത് ഒരു ക്ഷീര കര്‍ഷകനും മകനും ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
വാക്സിനേഷന് വഴി മാത്രമേ ഈ രോഗം നിയന്ത്രിക്കാനാവുകയുള്ളു. ആയതിനാല്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ ബ്രൂസെല്ലോസിസ് വാക്സിനേഷന് പരിപാടിയില്‍ 4 മുതല്‍ 8 മാസം പ്രായമുളള പശുക്കുട്ടികളെയും എരുമകുട്ടികളെയും വാക്സിനേഷന് വിധേയമാക്കുന്നു. കന്നുകാലികളില്‍ ഈ രോഗം പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കാറില്ല. ഗര്‍ഭമലസാന്‍ മൃഗങ്ങളില്‍ ഈ രോഗം കാരണമാകും. മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ പലപ്പോഴും മൃഗങ്ങളില്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു അസുഖമാണ് . മൃഗങ്ങളിലെ ഗര്‍ഭം അലസലിലൂടെ ഉണ്ടാകുന്ന മറുപിള്ളയിലും (പ്ലാസന്റ ) മറ്റു സ്രവങ്ങളിലൂടെയുമാണ് ബ്രൂസെല്ല അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകള്‍ ധരിക്കുകയും വ്യക്തിശുചിത്വം കൃത്യമായി പാലിക്കുകയും ചെയ്താല്‍ അസുഖം പകരുന്നത് ഒരളവുവരെ തടയാനാകും. മറുപിള്ളയും മറ്റും ആഴമുള്ള കുഴികളില്‍ കുമ്മായം നിക്ഷേപിച്ച് സംസ്കരിക്കുന്നതാണ് ശാസ്ത്രീയമായ രീതി. ബ്രൂസെല്ല രോഗാണുക്കള്‍ പാലിലൂടെയും മറ്റു പാലുല്പന്നങ്ങളിലൂടെയും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിക്കാതെയും പാസ്ചുറൈസ് ചെയ്യാത്തതുമായ പാല് ഒരു കാരണവശാലും ഉപയോഗിക്കരുത്.
ഈകുത്തിവയ്പ്പിനെ തുടര്‍ന്ന് ഉരുക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ ബ്രൂസെല്ലാ രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു. സംസ്ഥാനത്തുടനീളം ബ്രൂസെല്ലയുടെ രണ്ടാംഘട്ട വാക്സിനേഷന് ക്യാമ്പെയ്ന് 20/06/2024 മുതല്‍ 25/06/2024 വരെ 5 പ്രവൃത്തി ദിവസങ്ങളിലായി നടത്തപ്പെടും. മൃഗാശുപത്രികള്‍, സബ് സെന്ററുകള്‍, ക്ഷീര സംഘങ്ങള്‍ മുതലായവയുടെ പരിസരത്ത് ക്യാമ്പുകള്‍ സംഘടിപ്പിച്ചോ, ഭവന സന്ദര്‍ശനം വഴിയോ ആണ് ക്യാംപെയ്ന് നടപ്പിലാക്കുക.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്പാദനരംഗം മികച്ചതാക്കാന്‍ അത്യുല്പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment