അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകളുമായി ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ .

ഗുഡലൂര്‍, ഗുഡല്‍പേട്ട് തുടങ്ങിയ പ്രദേശങ്ങളിലേയും, മലബാര്‍ മേഖലയെ സാധാരണ ജനങ്ങള്‍ക്കും ആശ്വാസമാകുന്നതിന് വേണ്ടി ആദ്യ കേന്ദ്രം വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് സ്ഥാപിക്കുന്നത്.

By Harithakeralam
20245-12-12

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്റെ  മേല്‍നോട്ടത്തില്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കും.

ഗുഡലൂര്‍, ഗുഡല്‍പേട്ട് തുടങ്ങിയ പ്രദേശങ്ങളിലേയും,  മലബാര്‍ മേഖലയെ സാധാരണ ജനങ്ങള്‍ക്കും ആശ്വാസമാകുന്നതിന് വേണ്ടി ആദ്യ കേന്ദ്രം  വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലാണ് സ്ഥാപിക്കുന്നത്. ഡോ. മൂപ്പന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് 2026-ഓടെ ഈ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.

രണ്ടാമത്തെ സെന്റര്‍ ബെംഗളൂരുവില്‍ തുടങ്ങാനാണ് പദ്ധതി. ലീനിയര്‍ ആക്‌സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെ പൂര്‍ണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷന്‍ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവില്‍ വരുന്നത്. കാന്‍സര്‍ ചികിത്സാചെലവുകള്‍ താങ്ങാന്‍ കഴിയാത്തവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സ മുടങ്ങിപ്പോയവര്‍ക്കും ഉന്നത നിലവാരമുള്ള റേഡിയേഷന്‍ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്‍പ്പെടെ, നൂതന കാന്‍സര്‍ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

 അത്യാധുനിക ഓങ്കോളജി റേഡിയേഷന്‍ ലിനാക് സെന്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകള്‍ നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ജീവന്‍രക്ഷാ ഉപാധികള്‍ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാന്‍  ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ ആഗോള സി.എസ്.ആര്‍. വിഭാഗമായ 'ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ  ഭാഗമായിരിക്കും ഈ സെന്ററുകളുടെ പ്രവര്‍ത്തനം.ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ട്  ചികിത്സ പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുന്ന രോഗികള്‍ക്ക് ഈ പദ്ധതിയിലൂടെ ആശ്വാസം പകരാന്‍ കഴിയും .

 

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs