ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.
1.നെഞ്ച്, തോളുകള്‍ എന്നിവയുടെ ആരോഗ്യത്തിന് മികച്ച വ്യായായമാണ് പുഷ് അപ്പ്.
2. പേശികളെ ശരിയായി നിലനിര്‍ത്താന്‍ പുഷ് അപ്പ് സഹായിക്കുന്നു. പരുക്കിന്റെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
3. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനിതു സഹായിക്കുന്നു. കോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും മികച്ച രീതിയില്‍ എത്തിയാല്‍ അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടും. ഇത് നമ്മുടെ ശരീരത്തിന് ഉണര്‍വ് പകരും.
4. മാനസികാവസ്ഥയും ജാഗ്രതയും വര്‍ദ്ധിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകള്‍ ഹോര്‍മോണുകള്‍ എന്നിവ പുറത്തുവിടാന്‍ പുഷ് അപ്പ് ചെയ്യുന്നതു സഹായിക്കും.
5. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുമിതു സഹായിക്കും, ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു.
6. പ്രായം ചെല്ലും തോറും അസ്ഥി പ്രശ്‌നങ്ങളും വര്‍ധിക്കും. എന്നാല്‍ പുഷ് അപ്പ് ചെയ്യുന്നതു സന്ധി വേദനസാധ്യത കുറയ്ക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment