ദിവസവും കുറച്ചു കപ്പലണ്ടി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്.
നല്ല മഴയുള്ള സമയത്ത് ചൂട് കപ്പലണ്ടി കൊറിച്ചു സൊറ പറഞ്ഞിരിക്കല്‍ രസമുള്ള കാര്യമാണ്. കുറഞ്ഞ ചെലവില്‍ സമൃദ്ധമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്ന വസ്തുവാണ് കപ്പലണ്ടി. അയണ്‍, കാത്സ്യം, സിങ്ക് , വിറ്റാമിന്‍ ഇയും ബി6ഉം ധാരാളമായി കപ്പലണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കുറച്ചു കപ്പലണ്ടി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്.
1. വയറുമായും ദഹനപ്രക്രിയയുമായും ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ക്കു നിലക്കടല നല്ലതാണ്. കുറച്ചു കപ്പലണ്ടി ദിവസവും കൊറിക്കുന്നതു വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്.
2. ശാരീരിക ശക്തിയും കായബലവും വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
3. ഗര്‍ഭസ്ഥ ശിശുവിന്റെ അരോഗ്യകരമായ വളര്‍ച്ചയ്ക്ക് കപ്പലണ്ടി നല്ലതാണ്. ഇതിനാല്‍ ഗര്‍ഭിണികള്‍ ദിവസവും ഒരു പിടി കപ്പലണ്ടി കഴിക്കണം.
4. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ചര്‍മ്മത്തെ കൂടുതല്‍ ലോലവും ഈര്‍പ്പമുള്ളതായും നിലനില്‍ക്കാന്‍ സഹായിക്കുന്നു.
5. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു.
6. നിലക്കടല കൃത്യമായ അളവില്‍ കഴിക്കുന്നത് രക്തക്കുറവ് ഉണ്ടാക്കില്ല
7. പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളായ ചര്‍മ്മം വലിയുന്നതും ചുരുങ്ങുന്നതും തടയാന്‍ നിലക്കടല കഴിക്കുന്നതിലൂടെ സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment