കുട്ടികള്‍ക്ക് നിര്‍ബന്ധമായും രാവിലെയൊരു നേന്ത്രപ്പഴം കഴിക്കാന്‍ കൊടുക്കണം.
പ്രാതലിന് ഒരു നേന്ത്രപ്പഴം പതിവാക്കിയാല്‍ ഗുണങ്ങള്‍ നിരവധിയാണ്. കുട്ടികള്‍ക്ക് നിര്‍ബന്ധമായും രാവിലെയൊരു നേന്ത്രപ്പഴം കഴിക്കാന്‍ കൊടുക്കണം. സ്‌കൂളില്‍ പോയി പഠിക്കാനും കളിക്കാനുമെല്ലാമുള്ള ഊര്‍ജം ഇതിലൂടെ ഇവര്‍ക്ക് ലഭിക്കും.
1. വാഴപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കുന്നു. ഇതിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളും ബി വിറ്റാമിനുകളും ഊര്‍ജ്ജം പ്രദാനം ചെയ്യും.
2. ദഹനത്തിന് സഹായിക്കുന്ന ഫൈബര്‍ വാഴപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, ദഹന പ്രക്രിയ സുഗമമാക്കും.
3. വാഴപ്പഴത്തില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കുകയും രക്തക്കുഴലുകളെ വികസിപ്പിക്കുകയും ചെയ്യുന്നു.
4. സന്തോഷകരമായ ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ബി6, ട്രിപ്‌റ്റോഫാന്‍ എന്നിവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തും.
5. വാഴപ്പഴത്തിലെ ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment