ലോക ചക്കദിനമാണ് ജൂലൈ നാല്, ഈ സമയത്ത് ചില ചക്ക വിചാരങ്ങള്‍.
മലയാളിയുടെ ദേശീയ പഴമാണ് ചക്ക... വിദേശി ഇനങ്ങള്‍ നമ്മുടെ നാട്ടില്‍ വേരുപിടിച്ചു തുടങ്ങിയെങ്കിലും നാടന്‍ വരിക്കയുടെ രുചിയെ വെല്ലാന്‍ ഇവയ്ക്കൊന്നുമാകില്ല. അത്ര കണ്ട് നമ്മുടെ ഭക്ഷണ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു ഈ വലിയ പഴം. ഒട്ടും വിഷമടിക്കാതെ ലഭിക്കുന്ന ഏക ഭക്ഷ്യപദാര്ഥമെന്നു വേണമെങ്കില്‍ ചക്കയെ വിശേഷിപ്പിക്കാം. ലോക ചക്കദിനമാണ് ജൂലൈ നാല്, ഈ സമയത്ത് ചില ചക്ക വിചാരങ്ങള്‍.
പഴങ്ങളില്‍ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സംപുഷടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്ക വെറും പഴംപച്ചക്കറി മാത്രമല്ല നിരവധി രോഗങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും കഴിവുള്ള ഔഷധവും കൂടിയാണ്. ചക്കയില്‍ വൈറ്റമിന്‍ എ, ബി, സി, പൊട്ടാസ്യം, കാല്‍സ്യം, റൈബോഫ് ഫ്ളേവിന്, അയേണ്‍, നിയാസിന്, സിങ്ക്, തുടങ്ങിയ ധാരാളം ധാതുക്കളും, നാരുകളും അടങ്ങിയിട്ടുണ്ട്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പ്രമേഹരോഗികള്‍ക്കും വളരെ ഉത്തമമാണ് ചക്ക. ബി.പി. കുറയ്ക്കാന്‍, വിളര്‍ച്ച മാറ്റുന്നതിനും, രക്തപ്രവാഹ ശരിയായ രീതിയിലാക്കാനും സഹായിക്കുന്നു. ആസ്തമ, തൈറോയ്ഡ് രോഗികള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ്. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കും എന്നാണ് പറയുന്നത്. വിഷമയം തീരെയില്ലാത്ത പഴംപച്ചക്കറി ഏതെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ പറയാം ചക്കയെന്ന്.
ചക്കയുടെ വലിപ്പത്തിലും രുചിയിലും നിറത്തിലുമായി എത്രയിനം ഉണ്ടെന്നു തീര്‍ച്ചപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചുളയുടെ വലിപ്പവും നിറവും നോക്കിയാണ് ഇനങ്ങളെ പ്രധാനമായും തരം തിരിക്കുന്നത്. മഞ്ഞ നിറമുള്ള ചുളകളാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ ചുവപ്പ് നിറത്തിലുള്ള ഇനങ്ങളുമുണ്ട്. വര്‍ഷത്തിലൊരിക്കലാണ് സാധാരണ ചക്ക കായ്ക്കുക. എന്നാല്‍ ഇടയ്ക്കിടെ കായ്ക്കുന്ന വിയറ്റ്നാം ഏര്‍ലി പോലുള്ള വിദേശ ഇനങ്ങളും ഇപ്പോള്‍ കേരളത്തില്‍ സാധാരണയാണ്. ഇത്തരം ഇനങ്ങള്‍ രണ്ടു വര്‍ഷം കൊണ്ടു കായ്കളുണ്ടാകും. എന്നാല്‍ നാടന്‍ ഇനങ്ങള്‍ നാലു മുതല്‍ ഏഴ് വര്‍ഷം വരെയെടുത്തു മാത്രമേ കായ്ക്കൂ. നാടന്‍ ഇനങ്ങള്‍ക്ക് പക്ഷേ രോഗ-കീട ബാധകളൊന്നും ഏല്‍ക്കില്ല. വേഗത്തില്‍ കായ്ക്കുന്ന വിദേശ ഇനങ്ങള്‍ക്ക് പലതരം രോഗ-കീട പ്രശ്നങ്ങള്‍ ഉള്ളതായി കര്‍ഷകര്‍ പറയുന്നു.
ആര്‍ക്കും വേണ്ടാതെ എത്രയോ കിലോ കണക്കിന് ചക്കയാണ് കുറച്ചു കാലം മുമ്പ് വരെ നമ്മുടെ നാട്ടില്‍ നശിച്ചു പോയിരുന്നത്. എന്നാല്‍ ഇന്നു കഥമാറി, ഏക്കറുകണക്കിന് വാണിജ്യ തോട്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഡിമാന്റ് മുന്നില്‍ക്കണ്ട് ധാരാളം കര്‍ഷകര്‍ റബര്‍ വെട്ടി ചക്കത്തോട്ടമാക്കുന്നു. പരിചരണം കുറവ് മതിയെന്നതും വലിയ മേന്മയാണ്.
പച്ചച്ചക്ക പച്ചക്കറിയായും പഴുത്താല്‍ ചുളകള്‍ കഴിക്കാനും മാത്രമാണ് പണ്ട് നാം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ചക്കയുടെ ഏത് ഭാഗം ഉപയോഗിച്ചും ധാരാളം ഉത്പന്നങ്ങള്‍ തയാറാക്കുന്നു. ഐസ്ക്രീം, ജാം, ജെല്ലി, കേക്ക്, ബിസ്കറ്റ്, ചിപ്സ്, തുടങ്ങിയ ചുള ഉപയോഗിച്ചു തയാറാക്കുമ്പോള്‍ കുരു പൊടിച്ച് പുട്ടും ദോശവും വരെ തയാറാക്കാം. ഇത്തരം ഉത്പന്നങ്ങള്‍ തയാറാക്കുന്ന കേന്ദ്രങ്ങള്‍ ധാരാളം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ടും ചക്ക മലയാളിക്ക് വലിയൊരു അനുഗ്രഹമാണ്. പശ്ചിമഘട്ട മലയുടെ താഴ്വാരത്തില്‍ വളരുന്ന ചക്കയുടെ രുചി മറ്റെവിടെയും കിട്ടില്ല. 2018 ജൂലൈ 4 നാണ് ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി മാറിയത്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടേയും ദേശീയ ഫലവും ചക്കയാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന് ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment