ചില ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ മുടി കൊഴിച്ചിലില്‍ നിന്നു രക്ഷ നേടാം.
യുവാക്കളുടെ മുതല്‍ മധ്യവയസില്‍ എത്തിയവര്‍ വരെ നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. കാലാവസ്ഥ മാറ്റവും മാറിയ ഭക്ഷണവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ മുടി കൊഴിച്ചിലില്‍ നിന്നു രക്ഷ നേടാം.
1. മുട്ട
ഇവിടെയും മുട്ട തന്നെയാണ് പ്രധാന താരം. നല്ല രീതിയില്‍ കൊളാജന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ മുട്ട ഏറെ സഹായിക്കും. കൊളാജന്‍ കൂടുന്നത് മുടിയെ ബലമുള്ളതാക്കാനും അതുപോലെ കട്ടി കൂട്ടാനും സഹായിക്കുന്നു. അയണ്‍, വൈറ്റമിന്‍, എ, ഡി, സിങ്ക് എന്നിവയെല്ലാം മുട്ടയില്‍ നിന്ന് ലഭിക്കുന്നു. ഇവയെല്ലാം മുടിക്ക് ആവശ്യമായ പോഷകങ്ങളാണ്.
2. സീഡും നട്‌സും
സീഡുകളും നട്‌സും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. മുടിക്ക് ആവശ്യമായ ജലാംശം നല്‍കി മുടിയെ ആരോഗ്യത്തോടെ വയ്ക്കാന്‍ ഇത് സഹായിക്കുന്നു. കോശങ്ങളുടെ പ്രവര്‍ത്തനത്തിനും ഉത്പ്പാദനത്തിനും സഹായിക്കുന്ന സിങ്കും ഇതിലടങ്ങിയിട്ടുണ്ട്.
3. ഇലക്കറി
വൈറ്റമിന്‍ എ, സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു. അതുപോലെ അയണ്‍ ധാരാളമായി ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
4. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, പൈനാപ്പിള്‍, ചെറുനാരങ്ങ , മുന്തിരിങ്ങ, നെല്ലിക്ക പോലുള്ള സിട്രസ് ഫലങ്ങള്‍ മുടിക്ക് ഏറെ നല്ലതാണ്. വൈറ്റമിന്‍ സി ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടിവളരാന്‍ സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment