ഇലകരിച്ചില്‍, പൊടിക്കുമിള്‍ രോഗം, പൂപ്പല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. കൃഷി തുടങ്ങുന്നതിന് മുമ്പേ ഇവയ്‌ക്കെതിരേ മുന്‍കരുതലെടുക്കണം.
ജനുവരിയുടെ തുടക്കം മുതല്‍ നല്ല വെയിലാണ് ലഭിക്കുന്നത്. ചൂട് അസഹ്യമായി തുടരുന്നു. മനുഷ്യരും മൃഗങ്ങളുമെല്ലാം പലതരം രോഗങ്ങള്‍ കാരണം ദുരിതത്തിലാണ്. നമ്മുടെ തോട്ടത്തിലെ പച്ചക്കറിച്ചെടികളുടെ അവസ്ഥയും ഇതുതന്നെയാണ്. പലതരം രോഗങ്ങള്‍ ഈ കാലാവസ്ഥയില്‍ ചെടികളെ പിടികൂടും. ഇലകരിച്ചില്‍, പൊടിക്കുമിള്‍ രോഗം, പൂപ്പല്‍ എന്നിവയാണ് ഇതില്‍ പ്രധാനം. കൃഷി തുടങ്ങുന്നതിന് മുമ്പേ ഇവയ്‌ക്കെതിരേ മുന്‍കരുതലെടുക്കണം.
ഇലകരിച്ചില്‍ അഥവാ കരിവളളി
ഇലകളില്‍ ചെറിയ പൊട്ടുകള്‍ കാണുകയും തുടര്‍ന്നു ചുറ്റുമുള്ള ഭാഗങ്ങള്‍ അവസാനം ഈ പൊട്ടുകളെല്ലാം കൂടിച്ചേര്‍ന്ന് ഇല മൊത്തം കരിഞ്ഞു പോകുന്നതുമാണ് ഇലകരിച്ചില്‍ അഥവാ കരിവള്ളി. പയര്‍ പോലുള്ള വള്ളിച്ചെടികള്‍ക്കാണ് ഈ രോഗം കാണുന്നത്.
പൊടിക്കുമിള്‍
ഇലയുടെ മുകള്‍ഭാഗത്ത് വെള്ളപ്പൊടിയും അടിഭാഗത്തു മഞ്ഞളിപ്പ് കാണുന്നതാണ് പൊടിക്കുമിള്‍ രോഗം.
പൂപ്പല്‍ രോഗം
ഇലകളില്‍ പ്രത്യേകിച്ച് ആകൃതിയില്ലാതെ മഞ്ഞപ്പാടുകള്‍ വന്നു ക്രമേണ മഞ്ഞളിച്ച് കരിയുന്നുണ്ടെങ്കില്‍ അതാണ് പൂപ്പല്‍ രോഗം
പ്രതിവിധികള്‍
ഇത്തരം കുമിള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ നല്ല പോലെ പൊടിഞ്ഞ കുമ്മായം ചേര്‍ത്ത് നിലമൊരുക്കിയ ശേഷം വേണം കൃഷി തുടങ്ങാന്‍. ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. മണ്ണ് നല്ല പോലെ വെയില്‍ കൊളളിക്കുകയും വേണം. വിത്തുകള്‍ സ്യൂഡോമോണസില്‍ മുക്കിയ ശേഷം നടുന്നതും നല്ലതാണ്. രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് തളിക്കുന്നതും രോഗം വരാതിരിക്കാന്‍ സഹായിക്കും. ട്രൈക്കോഡര്‍മ ചേര്‍ത്ത ജൈവവളം അടിവളമായി നല്‍കുന്നതും രോഗബാധയില്‍ നിന്നും രക്ഷ നല്‍കും.
നല്ല പരിചരണം നല്‍കിയാല്‍ വേനല്ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല് ഒന്നോ രണ്ടോ വര്ഷം ഒരു ചെടിയില്…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല് വിളകള്. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില് പന്തല് വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള് നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്ക്ക്…
വേനലില് ദ്രാവക രൂപത്തില് കീടനാശിനികള് പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍ ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില് ചിലപ്പോള് കൃഷി നശിക്കാന് വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…
പച്ചക്കറികള്‍ കൃഷി ചെയ്യാന് ഏറെ അനുയോജ്യമായ സമയമാണ് വേനല്ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്ക്കാല കൃഷിയില് വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില് ഇക്കാലത്ത് പച്ചക്കറികളെ…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല് പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്ക്ക് നല്ലൊരു വളര്ച്ചാ ഹോര്മോണ് തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന് ഇതു വളരെ…
വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്നമാണ് പൂകൊഴിച്ചില്. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല് വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…
© All rights reserved | Powered by Otwo Designs
Leave a comment