വിവിധതരം ഇലപ്പേനുകള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയാണ് ഈ സമയത്ത് പ്രശ്‌നമുണ്ടാക്കുക. ഇവയെ നശിപ്പിക്കാന്‍ ഏറെ അനുയോജ്യമായൊരു കീടനാശിനിയാണ് മഞ്ഞള്‍ സത്ത്.
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ് കുറഞ്ഞ കാലാവസ്ഥയായതിനാല്‍ കീടങ്ങള്‍ വേഗത്തില്‍ നമ്മുടെ തോട്ടത്തിലെത്തും. ഇവയെ തുരത്താന്‍ ജൈവ രീതിയിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഈ സമയത്ത് ഉചിതം. ചൂടു കൂടിയ കാലാവസ്ഥയില്‍ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടാകും.
വിവിധതരം ഇലപ്പേനുകള്‍, ഇലച്ചാടികള്‍, പുഴുക്കള്‍ എന്നിവയാണ് ഈ സമയത്ത് പ്രശ്‌നമുണ്ടാക്കുക. ഇവയെ നശിപ്പിക്കാന്‍ ഏറെ അനുയോജ്യമായൊരു കീടനാശിനിയാണ് മഞ്ഞള്‍ സത്ത്. നമ്മുടെ കൃഷിയിടത്തില്‍ തന്നെ വിളയുന്ന മഞ്ഞള്‍ പറിച്ചെടുത്ത് ഇതു തയാറാക്കാം. 20 ഗ്രാം മഞ്ഞള്‍, 200 മില്ലി ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വെള്ളം എന്നിവയാണ് ഇതു തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.
മഞ്ഞള്‍ നന്നായി അരച്ചെടുക്കുക, തുടര്‍ന്ന് ഗോമൂത്രവുമായി ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഇളക്കി പ്രയോഗിക്കാം. ഇലകളുടെ രണ്ടു സൈഡിലും ആകത്തക്ക വിധം വേണം തളിക്കാന്‍. വൈകുന്നേരമോ രാവിലേയോ പ്രയോഗിക്കണം. വെയിലുള്ള സമയത്ത് ഒരിക്കലും ഈ ലായനി പ്രയോഗിക്കരുത്. ആഴ്ചയില്‍ രണ്ടു തവണ ഉപയോഗിക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment