പാവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ
50 ഗ്രാം വെളുത്തുള്ളി അരച്ച് 3 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. മൂന്നു ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ കുരുടിപ്പ് ശമനമുണ്ടാകും. അതിരാവിലെയോ വൈകിട്ടോ ചെയ്യാന്‍ ശ്രമിക്കുക.
ഒരു വൈറസ് കാരണമാണ് മഞ്ഞളിപ്പ് അഥവാ മൊസൈക്ക് രോഗമുണ്ടാകുന്നത്. ഇലകളില്‍ മഞ്ഞയും പച്ചയും ഇടകലര്‍ന്ന മൊസൈക്ക് പാറ്റേണ്‍ കാണാം. ഇല്ല ഞരമ്പുകള്‍ കട്ടി കൂടിയതായി കാണപ്പെടും. ഇലകള്‍ മുരടിച്ച് വികൃതമാക്കുകയും ചെയ്യും. രോഗം ബാധിച്ച ചെടികള്‍ പിഴുതെടുത്ത് നശിപ്പിക്കണം. 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ വെര്‍ട്ടിസീലിയം ലായനി രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാനായി ഉപയോഗിക്കാം.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. എന്നാല്‍ ചിലപ്പോള്‍ കായ്ക്കാന്‍ മടി കാണിക്കുന്നത് കാണാം. അര ലിറ്റര്‍ കഞ്ഞി വെള്ളം പുളിപ്പിച്ചതില്‍ ഒരു ലിറ്റര്‍ വെള്ളം മിക്‌സ് ചെയ്ത് ചാരം ചേര്‍ത്ത് വെണ്ടയുടെ ചുവട്ടില്‍ ഒഴിച്ച് കൊടുത്താല്‍ നല്ല പോലെ കായ്കളുണ്ടാകും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment