നല്ല വെയിലുള്ള കാലാവസ്ഥയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന സാന്‍ഡ് പേപ്പര്‍ വൈന്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.
വയലറ്റ് നിറം കൊണ്ടു വസന്തം തീര്‍ക്കാം, പൂമ്പാറ്റകളും തേനീച്ചയും ഏതു സമയത്തും പൂന്തോട്ടത്തിലുണ്ടാകും. മതിലിലും ചുമരിലുമെല്ലാം നട്ടുവളര്‍ത്താന്‍ അനുയോജ്യമായ ഈ വള്ളിച്ചെടിയില്‍ നക്ഷത്രങ്ങള്‍ പോലുള്ള പൂക്കളുണ്ടാകും. സാന്‍ഡ് പേപ്പര്‍ വൈന്‍ അഥവാ പെട്രിയ വോലുബിലിസ് എന്നാണ് പേര്. നല്ല വെയിലുള്ള കാലാവസ്ഥയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന സാന്‍ഡ് പേപ്പര്‍ വൈന്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്.
ലാവെന്‍ഡര്‍, വൈറ്റ് എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ചെടിയുള്ളത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ നിറയെ കുലകളായി പൂക്കളുണ്ടാകും. ഈ പൂങ്കുലകള്‍ മൂന്നാഴ്ച വരെ കൊഴിയാതെ നില്‍ക്കും. ജാപ്പനീസ് വിസ്റ്റീരിയ വൈനിനോട് ഈ ചെടിക്ക് സാമ്യമുണ്ട്. വിസ്റ്റീരിയയുടെ കസിനെന്ന വിശേഷണവും ഈ ചെടിക്കുണ്ട്. എന്നാല്‍ ഇലകളുടെ മുകള്‍ ഭാഗം നല്ല പരുക്കനാണ്. സാന്‍ഡ്‌പേപ്പര്‍ വൈനെന്ന പേരിനുള്ള കാരണമിതാണ്.
നല്ല കട്ടിയുള്ള തണ്ടാണ് സാന്‍ഡ് പേപ്പര്‍ വൈനിനുള്ളത്. നല്ല വെയില്‍ ലഭിച്ചാല്‍ ചെടി ആരോഗ്യത്തോടെ വളര്‍ന്നു പന്തലിക്കും. വേഗത്തില്‍ പൂക്കളുണ്ടാവുകയും ചെയ്യും. നല്ല വെയിലുള്ള സമയത്ത് മിതമായ നന നല്‍കിയാല്‍ മതി. ഭംഗിയായി ചെടി പ്രൂണ്‍ ചെയ്ത് ഒരുക്കേണ്ടതു നിര്‍ബന്ധമാണ്. കൃത്യമായി പ്രൂണിങ് ചെയ്താല്‍ നിറയെ പൂക്കളുണ്ടാകും. ചെടി പൂത്താല്‍ ചിത്രശലഭങ്ങളും തേനീച്ചകളുമെല്ലാം നിത്യസന്ദര്‍ശകരാകും.
വിത്ത് മുളപ്പിച്ചും ലെയറിങ് നടത്തിയും പുതിയ തൈകള്‍ തയാറാക്കാം. മണ്ണ്, ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ ചേര്‍ത്തു നടീല്‍ മിശ്രിതം തയാറാക്കാം. മാസത്തിലൊരിക്കല്‍ വളം നല്‍കിയാല്‍ മതി. സാധാരണ മറ്റു ചെടികള്‍ക്ക് വരുന്ന അസുഖങ്ങളൊന്നും ഇവിടെ വരാറില്ല.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment