കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
മലിനമായ അന്തരീക്ഷവും മായം ചേര്‍ത്ത ഭക്ഷണവും മനുഷ്യനെ രോഗിയാക്കി മാറ്റുകയാണ്. പുതിയ തരം അസുഖങ്ങളാണ് ഓരോ ദിവസവും റിപോര്‍ട്ട് ചെയ്യുന്നത്. കുട്ടികളാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ടു കൂടുതല്‍ ബുദ്ധിമുട്ടുക. രോഗ പ്രതിരോധ ശേഷിയുള്ളവരാക്കി മക്കളെ വളര്‍ത്തുകമാത്രമാണ് ഇതില്‍ നിന്നും രക്ഷ നേടാനുള്ള പോംവഴി. കുഞ്ഞുങ്ങള്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
1. കടല, പയര്‍ വര്‍ഗങ്ങള്‍, ബദാം, വാല്‍നട്ട്, മത്തങ്ങ വിത്ത്, നെല്ലിക്ക, ഓറഞ്ച്, മുരിങ്ങയില എന്നിവ ആഴ്ചയിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് നല്‍കുക. വിറ്റാമിന്‍ സി, പ്രോട്ടീന്‍, സിങ്ക്, ഒമേഗ എന്നിവ അടങ്ങിയ ഭക്ഷണങ്ങളാണിവ.
2. മൊബൈലിനും കംപ്യൂട്ടറിനു മുന്നില്‍ ചടഞ്ഞുകൂടി ഇരിക്കാന്‍ അനുവദിക്കരുത്. കുട്ടികളെ മുറ്റത്തിറക്കി കായികമായി അധ്വാനിക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുത്തുക. സൂര്യപ്രകാശം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ സഹായിക്കും, ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
3. ശാന്തമായ കുടുംബാന്തരീക്ഷമൊരുക്കുക. വീട്ടിലുണ്ടാകുന്ന വഴക്കും പ്രശ്‌നങ്ങളും കുട്ടികളില്‍ സമര്‍ദമുണ്ടാക്കും. ചെറുപ്പത്തില്‍ വലിയ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തും.
4. വെള്ളം, പ്രകൃതിദത്ത പാനീയങ്ങളായ തേങ്ങാവെള്ളം, ജ്യൂസ്, സൂപ്പുകള്‍, മോര് എന്നിവ കുട്ടികള്‍ക്ക് ഇടയ്ക്ക് നല്‍കുക. ഇവ ക്ഷീണം അകറ്റാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment