തിരുവാതിര ഞാറ്റുവേല: ചന്തകളും കര്‍ഷക സഭകളുമായി

പൗരാണിക കാലം മുതല്‍ക്കേ ഞാറ്റുവേല അടിസ്ഥാനമാക്കിയുള്ള കൃഷിരീതികള്‍ക്ക് കേരളത്തില്‍ വളരെയധികം പ്രാധാന്യം നല്‍കി വരുന്നു.

By Harithakeralam
2025-06-21

തിരുവനന്തപുരം: ഞാറ്റുവേലകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരമ്പരാഗത കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്താകമാനം നടപ്പിലാക്കുന്ന ഞാറ്റുവേല ചന്തയും കര്‍ഷകസഭകളും പദ്ധതിക്ക് തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് നാളെ തുടക്കമാകും. പൗരാണിക കാലം മുതല്‍ക്കേ ഞാറ്റുവേല അടിസ്ഥാനമാക്കിയുള്ള കൃഷിരീതികള്‍ക്ക് കേരളത്തില്‍ വളരെയധികം പ്രാധാന്യം നല്‍കി വരുന്നു.  അശ്വതി ഞാറ്റുവേല (2025 ഏപ്രില്‍ 14) മുതല്‍ തിരുവാതിര ഞാറ്റുവേല (2025 ജൂലൈ 5) വരെ നീണ്ടുനില്‍ക്കുന്ന രണ്ടര മാസക്കാലയളവിലാണ് കാര്‍ഷിക പ്രാധാന്യമായുള്ള ഞാറ്റുവേലകള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ ആറ് ഞാറ്റുവേലകളാണ് ഈ കാലയളവിലുള്ളത്. ഇതില്‍ തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും പ്രധാനം.

കാര്‍ഷിക വിളകള്‍ നടുന്നതിനും വിത്ത് പാകുന്നതിനും ഈ കാലയളവ് വളരെ ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഈ സമയത്ത് ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഞാറ്റുവേല ചന്തകള്‍. കൃഷി വകുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന നടീല്‍ വസ്ത്രക്കള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും കര്‍ഷകര്‍ക്ക് തമ്മില്‍ വിത്ത് കൈമാറ്റത്തിനുള്ള വേദിയായുമാണ് ഞാറ്റുവേല ചന്തകള്‍ നടപ്പിലാക്കുക.

കൃഷി ഭവന്റെ സേവനം താഴെത്തട്ടില്‍ ഫലപ്രദമാക്കുക, കാര്‍ഷിക വികസനത്തിലും ആസുത്രണത്തിലും കര്‍ഷകരെ പങ്കാളികളാക്കുക, കാര്‍ഷിക പദ്ധതികള്‍ സംബന്ധിച്ച് കൃഷിക്കാരെ ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ കാലയളവില്‍ (ജൂണ്‍ 22 മുതല്‍ ജൂലൈ 15 വരെ) കര്‍ഷകസഭകളും സംസ്ഥാനത്തുടനീളം നടത്തപ്പെടും. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കര്‍ഷകരുമായി ആശയ വിനിമയം നടത്തി ഫീല്‍ഡ് തലത്തിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ എത്തിക്കുക എന്നതും പരിപാടിയുടെ ലക്ഷ്യമാണ്. ഓരോ കൃഷിഭവനിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മറ്റു ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കും.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs