പരസ്യ പ്രചരണം, മാധ്യമ ഇടപെടലുകള്‍, പരിശീലന പരിപാടികള്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടത്.
തിരുവനന്തപുരം: കാലാവസ്ഥ അനുരൂപക കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതി നടപടികള്‍ ദ്രുതഗതിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സമേതി, സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, ആത്മ (അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്മന്റ് ഏജന്‍സി), വി.എഫ്പി.സി.കെ. എന്നീ അഞ്ചു സ്ഥാപനങ്ങളുമായാണ് കേര പ്രൊജക്റ്റ് ഡയറക്റ്ററേറ്റ് ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടത്. പദ്ധതിയുടെ പരസ്യ പ്രചരണം, മാധ്യമ ഇടപെടലുകള്‍, പരിശീലന പരിപാടികള്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കര്‍ഷകര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ നിര്‍വഹിക്കുന്നതിനും കര്‍ഷകര്‍ക്കിടയില്‍ പദ്ധതിയെ സംബന്ധിച്ച ആമുഖം നല്‍കുന്ന പ്രവര്‍ത്തനങ്ങളും സമേതിയെ ചുമതലപ്പെടുത്തി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ആത്മ ഡയറക്ടറേറ്റും വി.എഫ്.പി.സി.കെയും കര്‍ഷകരുമായി നേരിട്ട് പ്രവര്‍ത്തിച്ചു പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രദര്‍ശന തോട്ടങ്ങള്‍ , കര്‍ഷക പരിശീലന പരിപാടികള്‍ എന്നിവ നടപ്പാക്കും. സോയില്‍ സര്‍വേ ആന്‍ഡ് കണ്‍സര്‍വേഷന്‍ വകുപ്പിന് കീഴിലുള്ള മണ്ണ് പരിശോധന ലബോറട്ടറികളുടെ നവീകരണവും മെച്ചപ്പെടുത്തലും കേരാ പദ്ധതിയുടെ ഭാഗമായായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതിനാണ് പ്രസ്തുത വകുപ്പുമായി ധാരണയില്‍ ഏര്‍പ്പെടുന്നത്.
തിരുവനന്തപുരം, വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേര പ്രോജക്റ്റ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ വിഷ്ണു രാജ് ഐ.എ.എസ്. വിവിധ സ്ഥാപനമേധാവികളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സോയില്‍ സര്‍വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍ ഐ.ഇ.എസ്., പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിന്ധു കെ.എസ്., കൃഷി അഡിഷണല്‍ ഡയറക്ടര്‍ സപ്ന, സമേതി ഡയറക്ടര്‍ മിനി റ്റി, വി.എഫ്.പി.സി.കെ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശിവരാമകൃഷ്ണന്‍ വി. എന്നിവര്‍ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ധാരണാപത്രത്തില്‍ ഏര്‍പ്പെട്ട പങ്കാളിത്ത സ്ഥാപനങ്ങളുടെ ഐ.ടി. സൗകര്യങ്ങളും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും കേര പദ്ധതിയുടെ സഹായത്തോടെ വികസിപ്പിക്കും. സഹകരണ പ്രവര്‍ത്തനങ്ങളിലൂടെ വിവിധ മേഖലകളിലായി കര്‍ഷകരെ ശക്തിപ്പെടുത്തുന്നതിന് ഈ ധാരണാപത്രങ്ങള്‍ വഴിയൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേര പദ്ധതി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ സന്തോഷ് ആര്‍. ഫിനാന്‍സ് ഓഫീസര്‍ നിഷ എസ്. കൃഷി ഓഫീസര്‍മാരായ ദേവിക എസ്, വിഷ്ണു നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment