ഉന്മേഷവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താന്‍ ഭാരം കുറഞ്ഞതും ആശ്വാസ ദായകവുമായ ഭക്ഷണം തെരഞ്ഞെടുക്കാം.
പ്രഭാത ഭക്ഷണമാണ് നമ്മുടെ ഒരു ദിവസത്തെ പ്രധാന ആഹാരമാകേണ്ടത്. വിദ്യാര്‍ഥികള്‍ മുതല്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ വരെ പ്രഭാത ഭക്ഷണം കാര്യമായി കഴിക്കണം. എന്നാല്‍ കട്ടിയുള്ളതും കൊഴുപ്പുള്ളതുമായ പ്രഭാതഭക്ഷണം വയറു വീര്‍ക്കല്‍, മന്ദത, ദഹനക്കേട് എന്നിവക്ക് കാരണമാകും. അതോടെ ഒരു ദിവസം മുഴുവന്‍ മോശമായി മാറുകയും ചെയ്യും. ഉന്മേഷവും ഊര്‍ജ്ജസ്വലതയും നിലനിര്‍ത്താന്‍ ഭാരം കുറഞ്ഞതും ആശ്വാസ ദായകവുമായ ഭക്ഷണം തെരഞ്ഞെടുക്കാം.
1. ഇളനീര്‍, കരിക്ക് എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇതിനൊപ്പം വാഴപ്പഴം, പുതിനയില എന്നിവ ചേര്‍ത്ത് സ്മൂത്തിയാക്കിയാല്‍ ഏറെ നന്ന്.
2. ബദാം, കശുവണ്ടി, വാള്‍നട്ട്, ചിയ സീഡ്‌സ് തുടങ്ങിയവ രാത്രി കുതിര്‍ക്കാനിട്ട് രാവിലെ കഴിക്കുന്നത് ഏറെ നല്ലതാണ്.
3. കിവി, പപ്പായ, വാഴപ്പഴം പോലുള്ളവ പ്രഭാത ഭക്ഷണമാക്കാന്‍ ഏറെ നല്ലതാണ്.
4. കുറച്ചു പാലില്‍ ഓട്‌സ് തയാറാക്കി കഴിക്കാം, ഇതിനൊപ്പം നട്‌സും ചേര്‍ക്കുന്നതും പ്രഭാതത്തില്‍് ഏറെ ഉന്മേഷം നല്‍കും.
5. ഇഡ്ഡലിയും തേങ്ങാച്ചട്ടിണിയും നമ്മുടെ പ്രഭാത ഭക്ഷണത്തില്‍ സാധാരണയായി ഉണ്ടാകാറുള്ളതാണ്. ഇത് ഏറെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
6. കറ്റാര്‍ വാഴ ജെല്‍ അല്പം വെള്ളത്തിലും ഒരു ടീസ്പൂണ്‍ തേനിലും കലര്‍ത്തി കഴിക്കാം. വെറും വയറ്റിലോ ലഘുവായ പ്രഭാതഭക്ഷണത്തോടൊപ്പമോ കഴിക്കണം.
7. ഇവയില്‍ ഏറ്റവും പ്രധാനമാണ് മുട്ട, പരസ്യത്തില്‍ പറയും പോലെ സണ്‍ഡേയായാലും മണ്‍ഡേയായാലും രാത്രിയിലും രാവിലെയും മുട്ട കഴിക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment