മന്‍കി ബാത്തില്‍ പരാമര്‍ശിച്ച സുബശ്രീയുടെ ഔഷധത്തോട്ടം

40 സെന്റ് സ്ഥലത്ത് 500-ലധികം അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഔഷധസസ്യങ്ങളാണിവര്‍ വളര്‍ത്തുന്നത്

By Harithakeralam
2024-09-30

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം.  40 സെന്റ് സ്ഥലത്ത്  500-ലധികം അപൂര്‍വവും പ്രധാനപ്പെട്ടതുമായ ഔഷധസസ്യങ്ങളാണിവര്‍ വളര്‍ത്തുന്നത്, അവയെല്ലാം സൂക്ഷ്മമായി രേഖപ്പെടുത്തി സംരക്ഷിക്കുന്നു.

ഔഷധ സസ്യങ്ങളുടെ  പ്രധാന്യം മനസിലാക്കിയതോടെയാണ് തമിഴ് ഭാഷാ അധ്യാപികയായ സുബശ്രീ ഇവ ശേഖരിച്ചു നട്ടു വളര്‍ത്തി പരിപാലിക്കാന്‍ തുടങ്ങിയത്. 1980 ല്‍ പിതാവിന് വിഷപ്പാമ്പിന്റെ കടിയേറ്റപ്പോള്‍ രക്ഷയ്‌ക്കെത്തിയത് ഔഷധസസ്യങ്ങളാണ്. ഇതോടെ പല സ്ഥലങ്ങളില്‍ നിന്നും ഇവ ശേഖരിക്കാന്‍ തുടങ്ങി. അപൂര്‍വമായ പല സസ്യങ്ങളും സുബശ്രീ വളര്‍ത്തുന്നുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് പലതും ശേഖരിച്ചത്. പല യാത്രകള്‍ നടത്തേണ്ടി വന്നു. തിരിച്ചടികള്‍ ഒരു പാടുണ്ടായി, എന്നാലും തളര്‍ന്നില്ല.  പല ഔഷധസസ്യങ്ങളും കണ്ടുപിടിക്കാന്‍ പ്രയാസമായിരുന്നു, ചില നഴ്‌സറികള്‍ നിലവാരമില്ലാത്തതും വ്യാജ ചെടികളും നല്‍കി പറ്റിച്ചു.

500 ഓളം അപൂര്‍വ സസ്യങ്ങളാണ് ഉദ്യാനത്തിലുള്ളത്.  വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൂന്തോട്ട പ്രേമികള്‍ക്കുമുള്ള ഒരു റിസോഴ്സ് സെന്ററായും ഇവിടെ പ്രവര്‍ത്തിക്കുന്നു.  വിദ്യാര്‍ത്ഥികള്‍ പഠനയാത്രകള്‍ക്കായി പൂന്തോട്ടം സന്ദര്‍ശിക്കാനെത്തുന്നുണ്ട്.  ഓരോ ഔഷധ സസ്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് സുബശ്രീ അവരെ പഠിപ്പിക്കും. ഔഷധ സസ്യങ്ങളെ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാന്‍   ശില്‍പശാലകളും  നടത്തുന്നു.

ജില്ലയിലെ മുഴുവന്‍ ഔഷധസസ്യങ്ങളും ഒരേ സ്ഥലത്ത് അടങ്ങിയിരിക്കുന്ന ഒരേയൊരു ഔഷധത്തോട്ടം ഇതാണെന്നാണ് അമേരിക്കന്‍ കോളേജിലെ ബോട്ടണി പ്രൊഫസറായ ഡോ. ഡി.സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നത്. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത്, ആയുര്‍വേദ മരുന്നുകളുടെ ആവശ്യകത വര്‍ധിച്ചിരുന്നു.   പ്രതിരോധശേഷിക്കുള്ള സിദ്ധ ഔഷധമായ കബാസുര കുടിനീര്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചതും സുബശ്രീക്ക് വഴിത്തിരിവായി. പ്രധാനമന്ത്രി മന്‍കിബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഉദ്യാനത്തില്‍ സന്ദര്‍ശകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

Leave a comment

മന്‍കി ബാത്തില്‍ പരാമര്‍ശിച്ച സുബശ്രീയുടെ ഔഷധത്തോട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍കി ബാത്തില്‍ പരാമര്‍ശിച്ചതോടെ സുബശ്രീയുടെ ഔഷധത്തോട്ടം ചര്‍ച്ചയാകുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ വാരിച്ചിയൂര്‍ ഗ്രാമത്തിലാണ് ഏറെ പ്രത്യേകതകളുള്ള ഔഷധത്തോട്ടം.  40 സെന്റ്…

By Harithakeralam
പെരും ജീരകത്തിന്റെ എരിവ്, നാരങ്ങയുടെ ഗന്ധം : കൊതുകിനെ തുരത്തും

തുളസിയുടെ കുടുംബത്തിലുള്ളൊരു ഇലച്ചെടിയാണ് ലെമണ്‍ ബേസില്‍ അല്ലെങ്കില്‍ നാരങ്ങ തുളസി. നമ്മുടെ നാട്ടില്‍ അപൂര്‍വമായി മാത്രമേ ഈ ചെടി വളര്‍ത്തുന്നുള്ളൂ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഭക്ഷണമായും ഔഷധമായും ഈ ചെടി…

By Harithakeralam
ചിക്കന്‍ കറി മുതല്‍ നര മാറ്റാനുള്ള എണ്ണ വരെ : റോസ് മേരിയാണ് താരം

ചിക്കന്‍ കറിയില്‍ മുതല്‍ നര മാറ്റാനുള്ള എണ്ണയില്‍ വരെ ഉപയോഗിക്കുന്ന സസ്യമാണ് റോസ്‌മേരി. പേരു കേള്‍ക്കുമ്പോള്‍ മുതലുള്ള കൗതുകം ഈ ചെടിയുടെ എല്ലാ കാര്യത്തിലുമുണ്ട്. പുതിനയുടെ കുടുംബത്തിലുള്ള ഈ ചെറിയ സസ്യത്തിന്റെ…

By Harithakeralam
ബിരിയാണിയുടെ രുചി കൂട്ടും സര്‍വ സുഗന്ധി

ബിരിയാണി ചെമ്പ് പൊട്ടിക്കുമ്പോള്‍ ഒരു മണം പരക്കാറില്ലേ... നമ്മുടെ വായില്‍ കൊതികൊണ്ട് വെള്ളം നിറയ്ക്കുന്ന, വിശപ്പ് ഇരട്ടിയാക്കുന്ന മണം. ഇതിന് പിന്നിലുളള സര്‍വ സുഗന്ധി എന്ന ചെടിയുടെ ഇലകളും കായ്കളുമാണ്.…

By Harithakeralam
അരൂതയുടെ അത്ഭുത ഗുണങ്ങള്‍

നമ്മുടെ വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധച്ചെടിയാണ് അരൂത. ഇലയും തണ്ടും വേരും തുടങ്ങി അരൂതയുടെ ഏല്ലാ ഭാഗവും ഉപയോഗിക്കാം. കുട്ടികള്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ആദ്യകാലം മുതല്‍ അരൂത ഉപയോഗിക്കുന്നുണ്ട്.…

By Harithakeralam
ബുദ്ധി വികസിക്കാന്‍ ബ്രഹ്‌മി

ഔഷധ രംഗത്ത് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത സസ്യമാണ് ബ്രഹ്‌മി. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്‌മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. നമ്മുടെ വീട്ടുവളപ്പില്‍…

By Harithakeralam
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ കറ്റാര്‍വാഴ

പച്ചക്കറികള്‍ നടുന്നതിനോടൊപ്പം വീട്ടില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഔഷധസസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യ സംരക്ഷണത്തിനും നിരവധി രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ സസ്യം. ഔഷധങ്ങളുടെ കലവറ എന്നു വേണമെങ്കില്‍…

By Harithakeralam
യൗവനം നിലനിര്‍ത്തും ശ്വാസകോശ രോഗങ്ങള്‍ക്ക് പ്രതിവിധി ; അറിയാം തഴുതാമയുടെ ഗുണങ്ങള്‍

ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. സംസ്‌കൃതത്തില്‍ ഇതു പുനര്‍നവ എന്നറിയപ്പെടുന്നു. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs