ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം കേരള (എസ്.എഫ്.എ.സി.) വഴിയാണ് പദ്ധതിനടപ്പിലാക്കുന്നത്. മൂന്ന് കോടിരൂപയാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
തിരുവനന്തപുരം: കാര്‍ഷിക മേഖലയില്‍ ഉല്പാദന വര്‍ദ്ധനവിനും ഉല്‍പ്പന്ന സംസ്‌കരണത്തിനും മൂല്യവര്ധനവിനും; കയറ്റുമതി ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങളുടെ വിപണത്തിനവും പ്രധാന ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള കര്‍ഷക ഉത്പാദക സംഘംങ്ങള്‍ക്ക് (എഫ്.പി.ഒ.) നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ പ്രത്യേക സഹായം. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനുകീഴിലുള്ള ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യം കേരള (എസ്.എഫ്.എ.സി.) വഴിയാണ് പദ്ധതിനടപ്പിലാക്കുന്നത്. മൂന്ന് കോടിരൂപയാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
കര്‍ഷക ഉത്പാദക സംഘംങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നോഡല്‍ ഏജന്‍സി ആണ്. എസ്.എഫ്.എ.സി. ഹോര്‍ട്ടിക്കള്‍ച്ചര്‍ വിളകളായ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഉദ്യാനവിളകള്‍, സുഗന്ധവ്യഞ്ജനവിളകള്‍, തോട്ടവിളകള്‍, കൂണ്‍, തേന്‍ എന്നിവയ്ക്കായുള്ള പദ്ധതികള്‍ക്കാണ് എസ്.എഫ്.എ.സി. വഴി സഹായം അനുവദിക്കുന്നത്. വിളവെടുപ്പനാന്തര സംസ്‌കരണത്തിനും സംഭരണത്തിനും മൂല്യവര്‍ദ്ധനവിനും വിപണനത്തിനും കയറ്റു മതിയ്ക്കുമായുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് മുന്‍ഗണന. പദ്ധതിച്ചെലവിന്റെ പരമാവധി 80% വരെ നിശ്ചിത മാനദണ്ഡങ്ങളനുസരിച്ച് സാമ്പത്തികസഹായം ലഭിക്കും. 15 ലക്ഷം രൂപ വരെയാണ് പരമാവധി സഹായമായി ലഭിക്കുക. അംഗീകൃത ബാങ്കുകള്‍ വഴി വായ്പസഹായം നേടി വേണം പദ്ധതി നടപ്പിലാക്കേണ്ടത്. വായ്പാ തുക അര്‍ഹമായ സാമ്പത്തിക സഹായത്തേക്കാള്‍ കുറയുവാന്‍ പാടില്ല.
നിലവില്‍എസ്.എഫ്.എ.സി.വഴി ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന ഉല്‍പ്പാദക സംഘങ്ങളെ ഈ പദ്ധതിയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എഫ്.എ.സി.യുമായി നേരിട്ടോ, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുകളിലെ ആത്മ' പ്രൊജക്റ്റ് ഡയറക്ടറുമായോ ബന്ധപ്പെടാം. പദ്ധതി നടത്തിപ്പിനായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനും ചെറുകിട കര്‍ഷക കാര്‍ഷിക വ്യാപാര കണ്‍സോര്‍ഷ്യംകേരളയും തമ്മില്‍ ധാരണാപത്രം നിലവിലുണ്ട്. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിപൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment