കൊളസ്‌ട്രോള്‍ അപകടകരമാം വിധം കൂടാന്‍ കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം. പ്രായം 30 കടന്നവര്‍ ഒരിക്കലും ഇവ തൊട്ടു പോലും നോക്കരുത്.
വലിയ അപകടകാരിയാണ് കൊളസ്‌ട്രോള്‍. നിശബ്ദമായി വന്നു നമ്മുടെ ജീവന് വരെ അപകടം സംഭവിപ്പിക്കുന്ന ഭീകരന്‍. മോശം ജീവിത ശൈലിയാണ് കൊളസ്‌ട്രോള്‍ കൂടാന്‍ കാരണം. ഭക്ഷണ ശീലം, വ്യായാമം ഇല്ലായ്മ എന്നിവയെല്ലാമിതിനു കാരണമാണ്. കൊളസ്‌ട്രോള്‍ അപകടകരമാം വിധം കൂടാന്‍ കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം. പ്രായം 30 കടന്നവര്‍ ഒരിക്കലും ഇവ തൊട്ടു പോലും നോക്കരുത്.
1. സംസ്‌കരിച്ച ഭക്ഷണങ്ങള്‍
ഇവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്‌ട്രോള്‍ തോത് കൂടാന്‍ ഇടയാക്കും. ബേക്കണ്‍, ഹോട്ട് ഡോഗ്‌സ്, ബര്‍ഗര്‍, സോസേജുകള്‍ പോലെയുള്ള അമിതമായി സംസ്‌കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കുക.
2. എണ്ണയില്‍ പൊരിച്ചവ
ചൂടു ചായക്കൊപ്പം എണ്ണപ്പലഹാരങ്ങള്‍ കഴിക്കുന്നതു നല്ല സുഖമുള്ള കാര്യമാണ്. എന്നാല്‍ ഇവ ഏറെ അപകടകരമാണ്. ഹോട്ടലുകളിലും തട്ടുകടകളിലുമെല്ലാം തുടര്‍ച്ചയായി ഉപയോഗിക്കുന്ന എണ്ണ മാരക വിഷമാണ്.
3. റെഡ് മീറ്റ്
ബീഫ്, പോര്‍ക്ക് പോലുള്ളവ പതിവായി ഉപയോഗിക്കരുത്. ഇവ വളരെക്കുറച്ചു മാത്രം കഴിക്കുക. പൊരിച്ച വിഭവങ്ങളേക്കാള്‍ കറിവച്ചു കഴിക്കുക.
4. പഞ്ചസാര
മനുഷ്യന്റെ പ്രധാന ശത്രുവാണ് പഞ്ചസാര. മധുരത്തിനെ എത്ര കണ്ട് ഒഴിവാക്കാമോ അത്രയും ആരോഗ്യത്തിനു നല്ലതാണ്.
5. ബേക്കറി പലഹാരങ്ങള്‍
പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാല്‍ ഇവയൊക്കെ കൊളസ്‌ട്രോള്‍ കൂട്ടാന്‍ കാരണമാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment