ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതു നമ്മുടെ ശരീരത്തിന്റെ മൊത്തതിലുള്ള പ്രവര്‍ത്തനത്തിന് ഏറെ നല്ലതാണ്.
ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഈന്തപ്പഴം നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും. വിവിധ തരത്തിലുള്ളവ വിപണിയില്‍ ലഭ്യമാണ്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതു നമ്മുടെ ശരീരത്തിന്റെ മൊത്തതിലുള്ള പ്രവര്‍ത്തനത്തിന് ഏറെ നല്ലതാണ്.
1.പ്രകൃതി ദത്തമായ മധുരമായി ഈന്തപ്പഴം ഉപയോഗിക്കാം. കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണിതിന്, അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിലേ കൂട്ടൂ. സാധാരണ പഞ്ചസാരയ്ക്ക് പകരവും ആരോഗ്യകരവുമായ ഒരു ബദലായി ഈന്തപ്പഴത്തെ ഉപയോഗിക്കാം.
2. ശരീരത്തില്‍ ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്താന്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഇത് സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ഹൃദയധമനികളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും.
3. ഈന്തപ്പഴം പോലുള്ള നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ലിപിഡ് പ്രൊഫൈലുകള്‍ മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും നല്ലതാണ്.
4. ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍, ഫിനോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാല്‍ ഈന്തപ്പഴം സമ്പുഷ്ടമാണ്. യുവത്വം നില നിര്‍ത്താനും ദിവസം മുഴുവന്‍ ഊര്‍ജം പ്രദാനം ചെയ്യാനും ഈന്തപ്പഴം സഹായിക്കും.
5. കാല്‍സ്യം ധാരാളമുണ്ട് ഈന്തപ്പഴത്തില്‍. കുട്ടികള്‍ക്ക് ദിവസവും കുറച്ചു ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment