ഒരു തുണ്ടു ഭൂമി മതി : കൃഷിയും എളുപ്പം ; മുപ്പതാം ദിവസം വിളവെടുക്കാം - ഇങ്ങനെ ചെയ്യണം ചീരക്കൃഷി

ചെഞ്ചീര, പച്ചച്ചീര (അമരാന്തസ് ഇനങ്ങള്‍), വള്ളിച്ചീര (ബസല്ല) , അരുണ്‍, കൃഷ്ണ തുടങ്ങിയ ചുവന്ന ഇനങ്ങളും മോഹിനി, കോ-2, കോ-3 തുടങ്ങിയ പച്ച ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കും.

By Harithakeralam
2026-01-31

എളുപ്പത്തിലും ലാഭകരമായും  ചെയ്യാന്‍  പറ്റുന്ന ഒന്നാണ് ചീരക്കൃഷി. വിത്തു പാകി പറിച്ചു നട്ട് മുപ്പതാം ദിവസം മുതല്‍  വിളവെടുക്കാന്‍ പറ്റും.കൊച്ചു കുട്ടികള്‍ക്ക് പോലും ചെയ്യാന്‍ ചെയ്യാം.  ശക്തമായ മഴക്കാലമൊഴിച്ചു  ബാക്കിയെല്ലാ സമയത്തും ചീര നല്ല വിളവ് നല്‍കും. ചെഞ്ചീര, പച്ചച്ചീര (അമരാന്തസ് ഇനങ്ങള്‍), വള്ളിച്ചീര (ബസല്ല) , അരുണ്‍, കൃഷ്ണ തുടങ്ങിയ ചുവന്ന ഇനങ്ങളും മോഹിനി, കോ-2, കോ-3 തുടങ്ങിയ പച്ച ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയില്‍ നല്ല വിളവ് നല്‍കും.

ഗുണങ്ങള്‍  

ഇലക്കറികള്‍ ഗുണത്തില്‍ മുന്നില്‍  ചീര തന്നെയാണ്. വിറ്റാമിനുകള്‍ (A, C, K1), ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചീര, രോഗപ്രതിരോധശേഷി കൂട്ടാനും രക്തമുണ്ടാകാനും സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, കണ്ണുകളുടെ ആരോഗ്യം (ല്യൂട്ടിന്‍, സിയാസാന്തിന്‍) സംരക്ഷിക്കുക, ദഹനം മെച്ചപ്പെടുത്തുക, എല്ലുകള്‍ക്ക് ബലം നല്‍കുക എന്നിവയാണ് പ്രധാന ഗുണങ്ങള്‍. ഇതിലെ ഉയര്‍ന്ന നാരുകള്‍ മലബന്ധം തടയുന്നു.  

നടീല്‍ രീതി

വിത്തുപാകി മുളപ്പിച്ചു പറിച്ചു നടുന്ന രീതിയാണ് നല്ലത്. അതിനായി ഒരു ചെറിയ ചട്ടിയിലോ ഗ്രോ ബാഗിലോ അല്‍പ്പം പഴകിയ ചകിരിച്ചോറ് , ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടി, അല്‍പ്പം മണ്ണ് എന്നിവയെല്ലാം നന്നായി ചേര്‍ത്ത് ചട്ടിയുടെ/ ഗ്രോബാഗിന്റെ ഒരു 60 ശതമാനം നിറച്ച് ചീര വിത്ത് പാകാം. വിത്തുപാകുമ്പോള്‍ അല്‍പ്പം  മണല്‍ ചേര്‍ക്കുന്നത് ചീര വിത്ത് ചട്ടിയില്‍ എല്ലായിടത്തും ഒരേപോലെ എത്താന്‍ സഹായിക്കും. ശേഷം അല്‍പ്പം നടീല്‍ മിശ്രിതം മുകളില്‍ വിതറി കൊടുക്കണം. എന്നിട്ട് വെള്ളം സ്പ്രേ   ചെയ്തു നല്‍കാം.  

ഈ രീതിയില്‍  വിത്ത് പാകിയ ചട്ടി കുറച്ചു വെയിലു കിട്ടുന്ന സ്ഥലത്തേക്ക് ഏതാനും ദിവസത്തേക്ക് മാറ്റി വെക്കണം. 10 ദിവസം കൊണ്ട് തൈകള്‍ വളര്‍ന്ന് മാറ്റിനടാന്‍ പ്രായമാകും. ഈ സമയം കൊണ്ട് നടാനുള്ള തടം തയ്യാറാക്കണം.  മണ്ണ്, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, അല്‍പ്പം മണലോ പഴകിയ ചകിരിച്ചോര്‍ എന്നിവ ചേര്‍ത്ത് തടം തയാറാക്കണം. തൈകള്‍ നടുന്നതിന് മുമ്പ് നന്നായി ഇളക്കി വായു സഞ്ചാരമുള്ളതാക്കി മാറ്റണം. തുടര്‍ന്ന് ശ്രദ്ധയോടെ കൈകള്‍ പറിച്ചു നടാം. തൈകള്‍ തമ്മില്‍  10 സെന്റിമീറ്റര്‍ അകലം പാലിക്കുന്നത് നന്നാവും. ചീര തൈകള്‍ വളര്‍ന്നുവരുന്ന അനുസരിച്ച്  കടലപ്പിണ്ണാക്ക്, പച്ചച്ചാണകം, അല്‍പ്പം   വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് പുളിപ്പിച്ച് 20 ഇരട്ടി വെള്ളവും ചേര്‍ത്ത് തടത്തില്‍ ഒഴിച്ചു കൊടുക്കാം.

നന പ്രത്യേകം ശ്രദ്ധിക്കണം

ചീര തൈകള്‍ വലുതാകുന്ന അനുസരിച്ച് ജലസേചനത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കഴിവതും ദിവസവും വൈകുന്നേരം നനക്കാന്‍ ശ്രമിക്കുക. മിതമായ അളവില്‍ വെള്ളം സ്പ്രേ  ചെയ്തു നല്‍കുകയാണ് നല്ലത്. തടത്തില്‍ ശക്തിയോടെ വെള്ളം തെറിച്ചാല്‍ മണ്ണ് ഇലകളില്‍ പറ്റി പിടിക്കുകയും ഇലപ്പുള്ളി രോഗത്തിനു കാരണമാകുകയും ചെയ്യും. ഈ രീതിയില്‍ കൃഷി ചെയ്താല്‍ മുപ്പതാം ദിവസം ചീര വിളവെടുക്കാം. വിളവെടുക്കുമ്പോള്‍ മുരടില്‍ നിന്ന് 10 സെന്റിമീറ്ററെങ്കിലും തണ്ട്  നില നിര്‍ത്തിയ ശേഷം മുറിച്ചെടുക്കുന്നതാണ് നല്ലത്. മുറിച്ചതിന്റെ താഴെ ഭാഗത്തുനിന്ന് വീണ്ടും തളിര്‍പ്പുകള്‍ വരികയും  വീണ്ടും വിളവെടുക്കാന്‍ കഴിയും ചെയ്യും.

 

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs