ഫാം മെഷിനറി റിപ്പെയര്‍ സോഫ്റ്റ്‌വെയര്‍ പോര്‍ട്ടലിന്റെയും മൈക്രോ ഇറിഗേഷനെ കുറിച്ചുള്ള കേരള കര്‍ഷകന്‍ മാസികയുടെ പ്രത്യേക പതിപ്പിന്റെയും പ്രകാശനവും ചടങ്ങില്‍ നടന്നു.
തിരുവനന്തപുരം: കൃഷി മേഖലയിലെ യന്ത്ര സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും കര്‍ഷക സൗഹൃദവുമാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ സുപ്രധാന ഇടപെടലായി, ഫാം മെഷിനറി ക്ലിനിക്കുകള്‍ക്കായി വികസിപ്പിച്ച കേന്ദ്രികൃത ഡിജിറ്റല്‍ റിപ്പെയര്‍ ബുക്കിംഗ്&സര്‍വീസ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ പോര്‍ട്ടല്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സംഘടിപ്പിച്ച PM-RKVY-SMAM പദ്ധതിയിലുളള നിര്‍മ്മാതാക്കളുടെയും ഡീലര്‍മാരുടെയും സംസ്ഥാനതല വര്‍ക്ക്‌ഷോപ്പ് 2026 ജനുവരി 29-ന് തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ നടന്നു. കൃഷിവകുപ്പു മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫാം മെഷിനറി റിപ്പെയര്‍ സോഫ്റ്റ്‌വെയര്‍ പോര്‍ട്ടലിന്റെയും മൈക്രോ ഇറിഗേഷനെ കുറിച്ചുള്ള കേരള കര്‍ഷകന്‍ മാസികയുടെ പ്രത്യേക പതിപ്പിന്റെയും പ്രകാശനവും ചടങ്ങില്‍ നടന്നു.
സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയര്‍ രാജ്‌മോഹന്‍ .സി.കെ സ്വാഗതം ആശംസിച്ചു.2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ''സപ്പോര്‍ട്ട് ടു ഫാം മെക്കനൈസഷന്‍'' പദ്ധതിയുടെ ഭാഗമായാണ് ഈ ഡിജിറ്റല്‍ സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലെയും ജില്ലാ കൃഷി എന്‍ജിനീയറിംഗ് ഓഫീസുകളില്‍ സ്ഥാപിക്കുന്നഫാം മെഷിനറി ക്ലിനിക്കുകള്‍ മുഖേന കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവന്‍ കൃഷിയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലന സേവനങ്ങളും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കര്‍ഷകരോടൊപ്പം കര്‍ഷക കൂട്ടായ്മകള്‍, കൃഷിശ്രീ കേന്ദ്രങ്ങള്‍, അഗ്രികള്‍ച്ചര്‍ സര്‍വീസ് സെന്ററുകള്‍, കര്‍ഷക കര്‍മസേനകള്‍ എന്നിവര്‍ക്കും ഈ സേവനം പ്രയോജനപ്പെടും.പുതിയ സോഫ്‌റ്റ്വെയര്‍ സംവിധാനം റിപ്പെയര്‍ സേവനത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കും. കര്‍ഷകര്‍ക്ക് മുന്‍കൂട്ടി റിപെയര്‍ ബുക്കിംഗ് നടത്താനും, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയുടെ പുരോഗതി തത്സമയം അറിയാനും സംവിധാനം സഹായിക്കും. ജോബ് കാര്‍ഡ് തയ്യാറാക്കല്‍, റിപ്പെയര്‍ പ്രവൃത്തി നിരീക്ഷണം, ബില്ലിംഗ്, റിപ്പോര്‍ട്ടിംഗ് തുടങ്ങിയവ പൂര്‍ണമായും ഡിജിറ്റല്‍ രീതിയില്‍ കൈകാര്യം ചെയ്യാനാകും.
ഫാം മെഷിനറി ക്ലിനിക്കുകളില്‍ ആവശ്യമായ സ്‌പെയര്‍ പാര്‍ടുകളുടെസ്റ്റോക്ക് മാനേജ്‌മെന്റ്‌സോഫ്‌റ്റ്വെയറിന്റെ പ്രധാന സവിശേഷതയായിരിക്കും. സ്‌പെയര്‍ പാര്‍ടുകളുടെ ലഭ്യത, വിതരണം, പുനര്‍വാങ്ങല്‍ ആവശ്യകതകള്‍ എന്നിവ തത്സമയം നിരീക്ഷിക്കാനാകുന്നതിനാല്‍ അറ്റകുറ്റപ്പണികളിലെ താമസം കുറയുകയും സേവന കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ (ഫാംസ്) തോമസ് കെ സാമുവേല്‍., FIB പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിന്ധു K.S., അഗ്രികള്‍ച്ചര്‍ മെഷിനറി നിര്‍മ്മാതാക്കളുടെ സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് P.C. പ്രസാദ്, ആള്‍ കേരള ട്രാക്ടര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു കുര്യാക്കോസ് V.എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ R. നന്ദിപ്രകടനം നടത്തി.തുടര്‍ന്ന് നടന്ന സാങ്കേതിക സെഷനില്‍ DBT 2.0 പോര്‍ട്ടല്‍ സംബന്ധിച്ച അവതരണവും SMAM മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ 2025-ലെ പുതുക്കലുകളും സുമേഷ് കുമാര്‍ ടി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിശദീകരിച്ചു. SMAM നടപ്പിലാക്കലിലെ വെല്ലുവിളികളും അവസരങ്ങളും വിഷയമാക്കി നടന്ന പാനല്‍ ചര്‍ച്ച എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ R. മോഡറേറ്റ് ചെയ്തു. ഷൈനി ലൂക്കോസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment