പുതുവര്‍ഷത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.

കേരളത്തിലെ ഈ വര്‍ഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി പൂര്‍ത്തീകരിച്ചത്.

By Harithakeralam
2026-01-29

കോഴിക്കോട്:  വയനാട് സ്വദേശി വിപിന്റെ ഹൃദയം ഇനി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷാഹുല്‍ ഹമീദിന് മിടിപ്പ് പകരും. കേരളത്തിലെ ഈ വര്‍ഷത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് വിജയകരമായി പൂര്‍ത്തീകരിച്ചത്. 32 വയസ്സ് മാത്രം പ്രായമുള്ള ഷാഹുല്‍ ഹമീദിന് 2020ല്‍ വിദേശത്ത് നിന്നാണ് ഹൃദയ സംബന്ധമായ രോഗലക്ഷണങ്ങള്‍ പിടിപെട്ടത്. വളരെ പെട്ടെന്നാണ് രോഗം മൂര്‍ച്ഛിച്ച് ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയിലേക്ക് എത്തപ്പെട്ടത്.  മാസത്തില്‍ രണ്ടോ മൂന്നോ തവണ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥയില്‍ ഇനി അവയവമാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലന്ന്  തിരിച്ചറിഞ്ഞ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ സമയത്താണ് വയനാട് സ്വദേശിയായ വിപിന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്.

ജീവിതത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ച  വിപിന്‍ അദ്ദേഹത്തിന്റെ മരണത്തിലും അവയവദാനത്തിലൂടെ ഷാഹുല്‍ ഹമീദിന്റെ ജീവിതത്തിന് തുടിപ്പ് നല്‍കുകയായിരുന്നു. ജനുവരി നാലിനാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലഹിക്കുന്ന മനുഷ്യരില്‍ നിന്ന് വിഭിന്നമായി സ്‌നേഹത്തിന്റെ കൈമാറ്റത്തിലൂടെ തനിക്ക് ലഭിച്ച പുതുജീവന് കാരണക്കാരായ വിപിന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് തന്നെ ചികിത്സിച്ച കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരോടും മറ്റു സ്റ്റാഫ് അംഗങ്ങളോടും   നന്ദി പറഞ്ഞുകൊണ്ട്  ഷാഹുല്‍ ഹമീദ് പൂര്‍ണ്ണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങി.

ആസ്റ്റര്‍ മിംസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഇത്തരം ഒരു സര്‍ജറിയിലൂടെ ഷാഹുല്‍ ഹമീദിന് പുതുജീവിതം നല്‍കാന്‍ കഴിഞ്ഞതിന് അത്യന്തം സന്തോഷമുണ്ടെന്നും അതിനു തയ്യാറായ വിപിപിന്റെ കുടുംബത്തോട് പ്രത്യേകം നന്ദി അറിയിക്കുകയും, മരണാന്തര അവയമാറ്റത്തിന് കൂടുതല്‍ പേര്‍ക്ക് പ്രചോദനം നല്‍കാന്‍  കുടുംബത്തിന്റ ഈ തീരുമാനം സഹായകരമായിട്ടുണ്ടെന്നും മിംസ് സിഒഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ബിജോയ് ജേക്കബ് നേതൃത്വം നല്‍കി. കാര്‍ഡിയോ തൊറാസിക് സര്‍ജന്മാരായ ഡോ. ഗിരീഷ് വാര്യര്‍, ഡോ.ശബരിനാഥ് മേനോന്‍, ഡോ. ദിന്‍ രാജ്, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ.ശരത്, ഡോ.സുജാത തുടങ്ങിയവരും കാര്‍ഡിയോളജി  വിഭാഗം ഡോക്ടര്‍മാരായ ഡോ.സല്‍മാന്‍ സലാഹുദ്ദീന്‍,ഡോ.സുദീപ് കോശി, ഡോ.സന്ദീപ്, ഡോ.ജയേഷ് ഭാസ്‌കര്‍, ഡോ.ബിജോയ് കെ, പെര്‍ഫ്യൂഷനിസ്റ്റ് ഗിരീഷ്, നഴ്സിംഗ് സ്റ്റാഫ്, ടെക്നിഷ്യന്‍സ് ഉള്‍പ്പെടെയുള്ള ടീം ചേര്‍ന്ന് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs