സ്‌പൈസസ് ബോര്‍ഡിന്റെ സ്‌പൈസ്ഡ് പദ്ധതി: ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

By Harithakeralam
2025-05-21

കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് സ്‌പൈസ്ഡ് (SPICED- സസ്‌റ്റെയിനബിലിറ്റി ഇന്‍ സ്‌പൈസ് സെക്റ്റര്‍ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആന്‍ഡ് കോളബറേറ്റീവ് ഇന്റര്‍വെന്‍ഷന്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്) പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ  കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, കര്‍ഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താവാകാന്‍ അപേക്ഷകള്‍ 2025 മേയ് 26 മുതല്‍  ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ധനസഹായത്തിന് വേണ്ടിയുള്ള  അപേക്ഷ 2025 ജൂണ്‍ 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കര്‍ഷകര്‍ക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും (എഫ്പിഒ) വേണ്ടിയുള്ള  വിഭാഗങ്ങളിലെ അപേക്ഷകള്‍ 2025 സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് www.indianspices.com സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ (2025-26 സാമ്പത്തിക വര്‍ഷം വരെ) നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്‌പൈസ്ഡ് പദ്ധതി,  ഏലത്തിന്റെയും പേരേലത്തിന്റെയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക, മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങള്‍ (Geographical Indication), ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പദ്ധതിയാണ്. കര്‍ഷകര്‍, സംസ്‌കരണ തൊഴിലാളികള്‍, വില്‍പ്പനക്കാര്‍ തുടങ്ങി ഉല്‍പ്പന്ന വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും  ശേഷി മെച്ചപ്പെടുത്തി ( capactiy building and skill development) ആഗോള ഭക്ഷ്യ സുരക്ഷ ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങള്‍ (സസ്യങ്ങളുടെ രോഗങ്ങള്‍, കീടങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങളും നടപടികളും) പാലിക്കാന്‍ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

ഏലത്തിന്റെ ആവര്‍ത്തന കൃഷി,  ജലസ്രോതസ്സുകളുടെ വികസനം, സൂക്ഷ്മ ജലസേചനം, ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍, നല്ല കാര്‍ഷിക രീതികള്‍ (ജിഎപി) അവലംബിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ സഹായം നല്‍കുന്നുണ്ട്. കൂടാതെ, മികച്ച ഉല്‍പ്പന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിളവെടുപ്പിനു ശേഷമുള്ള സംസ്‌ക്കരണ പ്രക്രിയകള്‍ക്ക് ആവശ്യമായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ആധുനിക ഡ്രയറുകള്‍, സ്ലൈസറുകള്‍, ഡീഹള്ളറുകള്‍, ഗ്രേഡിംഗ് മെഷീനുകള്‍ എന്നിവ പോലുള്ള സംസ്‌ക്കരണ യന്ത്രങ്ങള്‍ വാങ്ങുന്നതിനും ഈ പദ്ധതിക്ക് കീഴില്‍ സഹായം നല്‍കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ അഭാവങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതിയുടെ  ഭാഗമായ 'മിഷന്‍ ക്ലീന്‍ ആന്‍ഡ് സേഫ് സ്‌പൈസസ്' എന്ന ഉദ്യമം ഭക്ഷ്യ സുരക്ഷ സര്‍ട്ടിഫിക്കറ്റുകളും ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളും നേടാന്‍  സാമ്പത്തിക സഹായം നല്‍കുന്നു.

പുതിയ മൂല്യവര്‍ദ്ധന ഉല്‍പന്നങ്ങളുടെ വികസനം, ഗുണനിലവാര വര്‍ദ്ധനവ്, സമഗ്ര വികസനം എന്നിവയിലൂടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മതിപ്പ് ഉയര്‍ത്തുന്നതിനുള്ള സ്‌പൈസസ് ബോര്‍ഡിന്റെ  പ്രതിബദ്ധതയാണ് സ്‌പൈസ്ഡ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്. അപേക്ഷാ സമര്‍പ്പിക്കുന്നതിനും അംഗീകൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ബോര്‍ഡിന്റെ റീജണല്‍, ഡിവിഷണല്‍, ഫീല്‍ഡ് ഓഫീസുകള്‍ ആവശ്യമായ പിന്തുണ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും   www.indianspices.com സന്ദര്‍ശിക്കുകയോ അടുത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസുമായി  ബന്ധപ്പെടുകയോ ചെയ്യുക.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs