എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളകളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍ സന്നര്‍ശകര്‍ക്കിടയില്‍ ശ്രദ്ധേയമായി.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നില്‍ മെയ് 17 ന് ആരംഭിച്ച എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളകളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍ സന്നര്‍ശകര്‍ക്കിടയില്‍ ശ്രദ്ധേയമായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മെയ് 17ന് ഉദ്ഘാടനം ചെയ്ത മേളയില്‍ തീം പവലിയനില്‍ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളില്‍ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സജ്ജികരിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാന്‍ഡായ കേരളഗ്രോ ഉല്‍പ്പന്നങ്ങളുടെയും മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
കാര്‍ഷിക സേവനങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന സമഗ്ര ആശയത്തില്‍ നിലവില്‍ വന്ന കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍ ഹെല്പ് ഡെസ്‌ക്കും കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകളും തീം പവലിയനില്‍ ഒരുക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് കൃഷി വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതികളെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിളകളിലെ രോഗ കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടര്‍ സേവനവും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 1500 സ്‌ക്വയര്‍ ഫീറ്റില്‍ കൃഷി വകുപ്പ് തിരുവനന്തപുരം ജില്ല ഒരുക്കിയിരിക്കുന്ന നടീല്‍ വസ്തുക്കളുടെയും, കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെയും പ്രദര്‍ശന വിപണന മേളയും പൊതുജന പങ്കാളിത്തം കൊണ്ട് സജീവമാണ്. കര്‍ഷക വന്യജീവി സംഘര്‍ഷം എന്ന വിഷയത്തില്‍ ജില്ലാ സ്റ്റാള്‍ വിപുലമായി ഒരുക്കിയിട്ടുണ്ട്.
കൃഷി വകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലാണ് സജ്ജീകരിച്ചിരിക്കുന്ന 'ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍' തീം സ്റ്റാളില്‍ കാര്‍ഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകള്‍, സാങ്കേതിക വിദ്യകള്‍ 'വെളിച്ചം', 'അനുഭവം' എന്നീ പദ്ധതികള്‍ പരിചയപ്പെടുന്നതിനും തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച നവോധന്‍ പദ്ധതി എന്നീ പദ്ധതികള്‍ പരിചയപ്പെടുന്നതിനും കതിര്‍ ആപ്പില്‍ തല്‍സമയ കര്‍ഷക രജിസ്‌ട്രേഷന്‍ നടത്താനും സൗകര്യമുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിള ആരോഗ്യപരിപാലന കേന്ദ്രം എന്നീ സംവിധാനങ്ങളും കേരള മെയ്ഡ് ഫ്രൂട്ട് വൈന്‍നിള, കേരള ഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍, മില്ലറ്റ് ഉല്പന്നങ്ങള്‍, അഗ്രോ ക്ലിനിക് മുതലായവ കര്‍ഷകര്‍ക്കും പൊതു ജനങ്ങളകും നേരിട്ട് മനസിലാകത്തക്ക രീതിയില്‍ സജീകരിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ആത്മ, കര്‍ഷക ഉത്പാദക സംഘങ്ങള്‍, വി.എഫ്.പി.സി.കെ., ഹോര്‍ട്ടികോര്‍പ്പ്, കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പ്, മില്ലറ്റ് കഫെ, വിവിധ കാര്‍ഷിക ബ്ലോക്കുകള്‍, കൃഷിക്കൂട്ടങ്ങള്‍, ഫാമുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വൈവിധ്യമേറിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റാളുകളും മേളയുടെ പ്രധാന ആകര്‍ഷണമാണ്.
വിവിധ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദര്‍ശന സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, പ്രശസ്ത കലാകാരന്മാര്‍ നയിക്കുന്ന കലാവിരുന്ന് എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. രാവിലെ 10 മുതല്‍ രാത്രി 9 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. ഏഴ് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ എഴുപത്തി അയ്യായിരം ചതുരശ്ര അടിയിലാണ് പവലിയന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ അമ്പത്തിനാലായിരം ചതുരശ്ര അടി പൂര്‍ണമായും ശീതികരിച്ച പവലിയനാണ്. കിഫ്ബിയാണ് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. ആകെ ഇരുന്നൂറ്റി അമ്പത് സ്റ്റാളുകളാണുള്ളത്. ഇതില്‍ 161 സര്‍വീസ് സ്റ്റാളുകളും 89 കൊമേഴ്‌സ്യല്‍ സ്റ്റാളുകളുമാണ്. ഏപ്രില്‍ 21ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ മേയ് 23ന് തിരുവനന്തപുരത്താണ് സമാപിക്കുക. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നില്‍ മെയ് 17 ന് ആരംഭിച്ച എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളകളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍…
കോഴിക്കോട്: മലബാര്‍ മില്‍മയുടെ അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും 2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പുമന്ത്രി…
കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…
കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…
© All rights reserved | Powered by Otwo Designs
Leave a comment