യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ് ഇവരെല്ലാം.
വിവാഹവേദിയില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്ത നമ്മളില്‍ ഏറെ വിഷമമുണ്ടാക്കിയതാണ്. കഴിഞ്ഞ ആഴ്ച കര്‍ണാടകത്തിലായിരുന്നു സംഭവം. യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ് ഇവരെല്ലാം. എന്തായിരിക്കും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം, ഒന്നല്ല ഒരുപാടുണ്ടെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.
ജീവിത്തതില്‍ വന്ന മാറ്റം തന്നെയാണിതിനു കാരണം. കംപ്യൂട്ടര്‍ അടക്കമുള്ള യന്ത്രങ്ങള്‍ എത്തിയതോടെ ശാരീരികമായ അധ്വാനം കുറഞ്ഞെന്നു മാത്രമല്ല, ഇല്ലാതായി. ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനൊപ്പം ജോലി സ്ഥലത്തും മറ്റുമുണ്ടാകുന്ന സമര്‍ദ സാഹചര്യങ്ങളും പലര്‍ക്കും അതിജീവിക്കാന്‍ കഴിയുന്നില്ല.
വലിയ മാറ്റമാണ് നമ്മുടെ ഭക്ഷണ ശീലത്തിലുണ്ടായിരിക്കുന്നത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും സംസ്‌കരിച്ച പാക്കറ്റ് ഫുഡുകളും യുവാക്കള്‍ക്കിടയില്‍ ലഹരിപോലെയാണിപ്പോള്‍. അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും മോശം കൊളസ്‌ട്രോളും മാത്രമാണ് ഇവയിലുള്ളത്, രക്ത സമര്‍ദം വര്‍ധിപ്പിക്കാനും ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുന്നു. ഇവ ഹൃദയത്തെ തകര്‍ക്കും.
സിന്തറ്റിക്ക് ലഹരികള്‍ ഇപ്പോള്‍ വ്യാപകമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്നു. മദ്യത്തിനേക്കാളും പുകവലിയേക്കാളും മാരകമായ ഇവ ഹൃദയത്തെ തകര്‍ക്കും. ഇവ രക്തധമനികളില്‍ ബ്ലോക്കുണ്ടാക്കും.
കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നുള്ള ജോലിയായതിനാല്‍ ശാരീരിക അധ്വാനം തീരെയില്ല പുതിയ തലമുറയ്ക്ക്, കൃഷിപ്പണികള്‍ ഒന്നും ഓര്‍മയില്‍പ്പോലും ഇല്ല. നഗരത്തിലെ ഓഫീസ് ജോലി ശാരീരിക അധ്വാനം തീരെയില്ലാത്തതാണ്. ഇത് കുടവയര്‍, അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇതും ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കും.
ഇന്റര്‍നെറ്റ് ഒരിക്കലും നല്ലൊരു ഡോക്റ്ററല്ല, ലക്ഷണങ്ങള്‍ മനസിലാക്കി സ്വയം ചികിത്സ നടത്തുന്നതും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment