സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ കിഡ്‌നി അടിച്ചു പോകുമോ, ക്യാന്‍സര്‍ ബാധിക്കുമോ...? സത്യം ഇതാണ്

ഇവയുപയോഗിക്കുന്നതു മൂലം കിഡ്‌നി പ്രശ്‌നം, ക്യാന്‍സര്‍ എന്നിവയുണ്ടാവുമെന്നാണ് പ്രചാരണം. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ...? സണ്‍ സ്‌ക്രീനുകള്‍ സുരക്ഷിതമാണോ...?

By Harithakeralam
2025-04-15

വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഏറിയതോടെയാണ് ഏവരും സണ്‍സ്‌ക്രീനെല്ലാം ഉപയോഗിക്കാന്‍ തുടങ്ങിയത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരേ വലിയ രീതിയിലുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇവയുപയോഗിക്കുന്നതു മൂലം കിഡ്‌നി പ്രശ്‌നം, ക്യാന്‍സര്‍ എന്നിവയുണ്ടാവുമെന്നാണ് പ്രചാരണം. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ...?  സണ്‍ സ്‌ക്രീനുകള്‍ സുരക്ഷിതമാണോ...?  നമുക്ക് പരിശോധിക്കാം.

സണ്‍സ്‌ക്രീനുകള്‍ പൊതുവെ രണ്ടു തരത്തിലാണുള്ളത്. മിനറല്‍ സണ്‍ക്രീനും കെമിക്കല്‍ സണ്‍സ്‌ക്രീനും.  സിങ്ക് ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ് പോലുള്ള ആക്റ്റീവ് മിനറലുകളാണ് മിനറല്‍ സണ്‍ സ്‌ക്രീനിലുള്ളത്. ഈ മിനറലുകള്‍ ചര്‍മത്തെ പൊതിഞ്ഞുപിടിക്കുകയും അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയും ചെയ്യും. എന്നാല്‍ കെമിക്കല്‍ സണ്‍സ്‌ക്രീനുകള്‍ മറ്റൊരു തരത്തിലാണ് പ്രവര്‍ത്തിക്കുക. അള്‍ട്രാവയലറ്റ് രശ്മികളെ സ്‌പോഞ്ച് പോലെ ആഗിരണം ചെയ്താണ് ചര്‍മത്തെ സംരക്ഷിക്കുന്നത്. ഇതില്‍ കെമിക്കല്‍ സണ്‍സ്‌ക്രീനുകളാണ് പ്രശ്‌നക്കാര്‍ എന്നാണ് പലരും പറയുന്നത്.

ഈ വാദം തെളിയിക്കാനായി അമേരിക്കയിലെ ഫെഡറല്‍ ഏജന്‍സിയായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഇവരുടെ റിപ്പോര്‍ട്ടില്‍ ഇത്തരം പരാമര്‍ശങ്ങളുണ്ടെന്നാണ് വാദം. എന്നാല്‍ സംഗതി തെറ്റാണ്, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വെയിലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനാണ് പറയുന്നത്. കെമിക്കല്‍ സണ്‍സ്‌ക്രീനുകളിലെ രാസവസ്തുക്കള്‍ കുറച്ചൊക്കെ രക്തത്തിലെത്തുമെന്നതു ശരിയാണ്. എന്നാല്‍ ഇവ മനുഷ്യ ശരീരത്തിന് ഹാനികരമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സണ്‍സ്‌ക്രീന്‍ ക്യാന്‍സറിന് കാരണമാകുമെന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇനി ധൈര്യമായി ഉപയോഗിച്ചോളൂ, വെയിലത്തും തിളങ്ങി നടക്കാം.  

Leave a comment

സണ്‍ സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ കിഡ്‌നി അടിച്ചു പോകുമോ, ക്യാന്‍സര്‍ ബാധിക്കുമോ...? സത്യം ഇതാണ്

വേനല്‍ കടുത്തതോടെ സണ്‍സ്‌ക്രീന്‍ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. പണ്ടൊക്കെ സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന സണ്‍സ്‌ക്രീനിപ്പോള്‍ നമ്മുടെ നാട്ടിലെല്ലാം സര്‍വസാധാരണമായിരിക്കുന്നു. കടുത്ത വെയിലുണ്ടാക്കുന്ന…

By Harithakeralam
ചുരുങ്ങിയ ചെലവില്‍ ലഭിക്കും; ഗുണങ്ങള്‍ നിരവധി - നിലക്കടല കുതിര്‍ത്ത് കഴിക്കാം

ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…

By Harithakeralam
മൂത്രസഞ്ചി നിറയുന്നതു പോലെ തോന്നുന്നു, പക്ഷേ, മൂത്രമൊഴിക്കാനാവുന്നില്ല - കാരണങ്ങള്‍ നിരവധി

മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…

By Harithakeralam
സിക്‌സ് പാക്ക് വേണോ... ? ഈ പഴങ്ങള്‍ കഴിക്കണം

1. നേന്ത്രപ്പഴം  

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…

By Harithakeralam
ഉറക്കം കുറഞ്ഞാല്‍ ഹൃദയം പിണങ്ങും

നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…

By Harithakeralam
ഗ്യാസും അസിഡിറ്റിയും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...?

രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.

By Harithakeralam
കുതിരയെപ്പോലെ കരുത്തിന് മുതിര

മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…

By Harithakeralam
വൃക്കയുടെ ആരോഗ്യത്തിന് വേണ്ട പച്ചക്കറികള്‍

1.  ക്യാപ്‌സിക്കം

വൃക്കയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കാന്‍ ക്യാപ്‌സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്‌സിക്കം. ഇതില്‍ പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs