ചോറും വേപ്പെണ്ണയുമാണ് ഈ കീടനാശിനിയുണ്ടാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍.
അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍ മതി. എത്രയൊക്കെ കീടനാശിനികള്‍ പ്രയോഗിച്ചാലും വെള്ളീച്ചയും മുഞ്ഞയും ഒഴിഞ്ഞു പോകില്ല. അവസാനം മടുത്ത് കൃഷി അവസാനിപ്പിക്കുന്നവര്‍ ഏറെയാണ്. ചുരുങ്ങിയ ചെലവില്‍ വീട്ടില്‍ തന്നെ മികച്ചൊരു ജൈവകീടനാശിനിയുണ്ടാക്കി ഇവയെ നശിപ്പിക്കാനുള്ള മാര്‍ഗം നോക്കാം.
ചോറും വേപ്പെണ്ണയുമാണ് ഈ കീടനാശിനിയുണ്ടാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍. ഒരു പിടി ചോറ് മാത്രാണ് ആവശ്യം. മൂന്നോ നാലോ ലിറ്റര്‍ വെള്ളം കൊള്ളുന്ന പ്ലാസ്റ്റിക്ക് പാത്രമെടുത്ത് ഇതിലേക്ക് ചോറിടുക. തുടര്‍ന്ന് മുക്കാല്‍ ഭാഗം വെള്ളമൊഴിക്കുക. പാത്രം നന്നായി മുറുക്കി അടച്ചു കുലുക്കി സൂക്ഷിച്ചുവയ്ക്കുക. പത്ത് ദിവസം ഈ പാത്രം എടുത്തുവയ്ക്കണം. ഒരു ദിവസം ഇടവിട്ട് ലായനി നന്നായി ഇളക്കി കൊടുക്കണം. ഈ ദിവസങ്ങള്‍ കൊണ്ട് പാത്രത്തില്‍ ഗ്യാസ് അതായത് മീഥൈല്‍ ആല്‍ക്കഹോള്‍ ധാരാളമായി ഉണ്ടായിട്ടുണ്ടാകും.
പത്താം ദിവസം കുപ്പി തുറന്ന് ഈ ലായനി നന്നായി അരിച്ചെടുക്കുക. ചോറിന്റൈ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് വെള്ളം മാത്രമെടുക്കണം. ഇതിലേക്ക് 50 എംഎല്‍ വേപ്പെണ്ണ ഒഴിക്കുക. തുടര്‍ന്ന് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ ലായനി ഒരു സ്‌പ്രേയറില്‍ നിറച്ച് ചെടികളുടെ ഇലകളില്‍ അടിച്ചു കൊടുക്കുക. ഇലകളുടെ അടിയിലും മുകളിലുമെല്ലാം ലായനി തളിച്ചു കൊടുക്കണം.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment