ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി
ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങ്, സിംഗപ്പൂര്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഹോങ്കോങ് ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ച് തലവനായ ആല്‍ബര്‍ട്ട് ഓ നഗരത്തിലെ കൊവിഡ് കേസുകള്‍ ഉയരുകയാണെന്ന് അറിയിച്ചു. മേയ് 3 വരെയുള്ള ആഴ്ചയില്‍ 31 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഉള്ളത്. 5 വര്‍ഷം മുമ്പ് ലോകത്തെ നിശ്ചലമാക്കിയ അത്രയും തീവ്രമല്ല ഇപ്പോഴത്തെ സ്ഥിതിയെങ്കിലും വൈറസ് പടരുന്നതായും രോഗ ലക്ഷണങ്ങളുമായി കൂടുതല്‍ പേര്‍ ഹോങ്കോങിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നുണ്ടെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ സിംഗപ്പൂരിലും കൊവിഡ് 19 കേസുകളുടെ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ മെയ് മാസം മുതല്‍ കൊവിഡ് കേസുകള്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. മുന്‍ ആഴ്ചയെ അപേക്ഷിച്ച് മെയ് 3 ന് അവസാനത്തെ ആഴ്ചയില്‍ 14,200 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30% വര്‍ധിച്ചു.
വൈറസ് വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇത് ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു എന്നോ, കൊവിഡിന്റെ തന്നെ മറ്റൊരു വകഭേദമാണെന്നോ തെളിയിക്കുന്നില്ലെന്നാണ് വിവരം. ഹോങ്കോംഗ് പോപ്പ് താരം ഈസണ്‍ ചാന്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ തായ്‌വാന്‍ പ്രോഗ്രാമുകള്‍ മാറ്റിവച്ചതായി അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചൈനയിലും കൊവിഡിന്റെ പുതിയൊരു തരംഗം പടരുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 4 വരെയുള്ള 5 ആഴ്ചകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികമായെന്നാണ് റിപ്പോര്‍ട്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment