അരിപ്പൊടിയും മറ്റു ചില വസ്തുക്കളുമുപയോഗിച്ചു തയാറാക്കാവുന്ന ഫെയ്‌സ്മാസ്‌കുകള്‍ നോക്കാം.
ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ ക്രീമുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഫലം ചെയ്യുമിതു, മറ്റു ശാരീരിക പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുകയുമില്ല. അരിപ്പൊടിയും മറ്റു ചില വസ്തുക്കളുമുപയോഗിച്ചു തയാറാക്കാവുന്ന ഫെയ്‌സ്മാസ്‌കുകള്‍ നോക്കാം.
1. ഒരു സ്പൂണ്‍ അരിപ്പൊടിയും രണ്ടു സ്പൂണ്‍ കസ്തൂരി മഞ്ഞള്‍പ്പൊടിയും കുറച്ചു പാലും യോജിപ്പിക്കുക. ഇതു മുഖത്തും കഴുത്തിലും പുരട്ടണം. നന്നായി ഉണങ്ങിയാല്‍ വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
2. രണ്ട് സ്പൂണ്‍ തൈര്, രണ്ട് സ്പൂണ്‍ അരിപ്പൊടി എന്നിവ യോജിപ്പിച്ച് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകി കളാം. ആഴ്ചയില്‍ മൂന്നു തവണ ഇതാവര്‍ത്തിക്കാം. ഇതു മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കുന്നു.
3. ഒരു സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും അല്‍പം അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. അലര്‍ജി ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ ഇതുപയോഗിക്കാവൂ, കറ്റാര്‍ വാഴ ചിലര്‍ക്ക് അലര്‍ജിയുണ്ടാകും.
4. മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ അരിപ്പൊടിക്കൊപ്പം തക്കാളി നീരു കൂടി ചേര്‍ത്ത് മാസ്‌ക് തയാറാക്കാം. ഒരു സ്പൂണ്‍ അരിപ്പൊടിയും അല്‍പം തക്കാളി നീരും യോജിപ്പിച്ചു മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment