ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന ചുവന്ന വെണ്ട വിറ്റാമിനുകളുടെയും ധാതുക്കളുടേയും കാര്യത്തില്‍ പച്ചയെ കവച്ചുവയ്ക്കും.
അടുക്കളത്തോട്ടത്തില്‍ ഏവരും വളര്‍ത്തുന്ന പച്ചക്കറിയാണ് വെണ്ട. സാധാരണ പച്ചനിറത്തിലുള്ള വെണ്ടയാണ് നാം വളര്‍ത്തുക. എന്നാല്‍ ചുവപ്പ് നിറത്തിലുള്ള വെണ്ടയിനം നമ്മുടെ നാട്ടിലുണ്ട്. ചുവന്ന നിറത്തില്‍ നല്ല നീളത്തില്‍ ആനക്കൊമ്പന്‍ വെണ്ടയെപ്പോലെ കായ്കളുണ്ടാകുന്ന ഇനമാണിത്. ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന ചുവന്ന വെണ്ട വിറ്റാമിനുകളുടെയും ധാതുക്കളുടേയും കാര്യത്തില്‍ പച്ചയെ കവച്ചുവയ്ക്കും.
തണ്ട് മുതല്‍ കായ് വരെ ചുവന്നതാകും ഈയിനത്തില്‍. നല്ല ചുവപ്പ് നിറമായിരിക്കും കായ്കള്‍ക്ക്. സാധാരണ പച്ച വെണ്ടയിലെ ചില ഇനങ്ങളേക്കാള്‍ നീണ്ട കായ്കളുമാണ്. അടുക്കളത്തോട്ടത്തിന്റെ മൊത്തത്തിലുള്ള ലുക്ക് തന്നെ ഈയിനം കുറച്ചു നട്ടാല്‍ മാറും. നല്ല ചുവപ്പു നിറത്തില്‍ കായ്കള്‍ കൂട്ടത്തോടെ വളര്‍ന്നു വരുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്.
സാധാരണ വെണ്ടയെപ്പോലെ തന്നെയാണ് ഇവയുടേയും കൃഷി രീതി. എന്നാല്‍ തൈ പറിച്ചു നടുകയാണെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കണം. മണ്ണിലും ഗ്രോബാഗിലും നല്ല ആഴത്തില്‍ വേണം തൈ നടാന്‍. മറ്റിനങ്ങളെ അപേക്ഷിച്ച് തണ്ടിന് അല്‍പ്പം കരുത്ത് കുറവാണ്. കായ്ച്ചു തുടങ്ങിയാല്‍ ചിലപ്പോള്‍ മറിഞ്ഞു വീഴും. ഇതിനാല്‍ നല്ല ആഴത്തില്‍ കുഴിച്ചിടുക. രോഗങ്ങളും കീടങ്ങളുമെല്ലാം ചുവന്ന വെണ്ടയെയും ആക്രമിക്കും. സാധാരണയുണ്ടാകുന്ന ഇലചുരുട്ടി പുഴു, ഇലയില്‍ കറുത്ത പാടുകള്‍, മൊസൈക്ക് രോഗം എന്നിവയൊക്കെ തന്നെയാണ് ഇവയെയും ആക്രമിക്കുക.
നല്ല പരിചരണം നല്‍കിയാല്‍ ധാരാളം കായ്കള്‍ ചുവപ്പ് ഇനത്തിലുണ്ടാകും. 120 ദിവസം വിളവെടുക്കാമെന്നാണ് പറയുക. ഓരോ ദിവസും കായ്കള്‍ പറിച്ചെടുക്കാനുണ്ടാകും. മൂപ്പ് എത്തുന്നതിനു മുമ്പേ പറിച്ചെടുത്താല്‍ മാത്രമേ നല്ല പോലെ കായ്കളുണ്ടാകൂ.
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചുവന്ന വെണ്ട. ചുവന്ന വെണ്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കാഴ്ചശക്തിക്ക് വളരെ നല്ലതാണ്. ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. നാരുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment