വിവാദങ്ങളോട് പറയാം കടക്ക് പുറത്ത്: സൂംബ ഡാന്‍സ് അടിപൊളിയാണ്; മനസിനും ശരീരത്തിനും

വിവാദങ്ങളിലേക്ക്പോകാതെ ഒരു കാര്യം പറയാം സൂംബ ഡാന്‍സ് സൂപ്പറാണ് മനസിനും ശരീരത്തിനും.

By Harithakeralam
2025-06-28

വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതിനെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്‌കൂളില്‍ സൂംബ പരിശീലിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ വലിയ വിവാദമാണ് കേരളത്തില്‍ ഇതുണ്ടാക്കിയിരിക്കുന്നത്. മതനേതാക്കളും മറ്റും ഇതിനെതിരേ രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ വിവാദങ്ങളിലേക്ക് പോകാതെ ഒരു കാര്യം പറയാം സൂംബ ഡാന്‍സ് സൂപ്പറാണ്  മനസിനും ശരീരത്തിനും.

എന്താണ് സൂംബ ഡാന്‍സ്  

ഫിറ്റ്‌നസ് ഡാന്‍സ് എന്ന ഗണത്തില്‍പ്പെടുന്ന സൂംബ  മാനസികവും ശാരീരികവുമായ ഉന്മേഷവമുണ്ടാക്കും.  പോസിറ്റിവ് ചിന്തയും പകര്‍ത്താന്‍ സഹായിക്കും. 1990കളില്‍ കൊളംബിയക്കാരനായ ബെറ്റോ പെരിസ് വിവിധ ലാറ്റിന്‍ അമേരിക്കല്‍ ഡാന്‍സ് സ്‌റ്റൈലുകളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ വ്യായാമ രീതിയാണ് സൂംബ. സംഗീതത്തിന്റെ താളത്തിനൊത്ത് ചടുലമായ നൃത്ത ചുവടുകള്‍ വെച്ചുകൊണ്ടുള്ള സൂംബ പരിശീലനം വളരെപ്പെട്ടെന്ന് ലോകശ്രദ്ധയാകര്‍ഷിച്ചു. ജെംബ, സാല്‍സ, മെറങ്ങേ, റെഗെറ്റോണ്‍, സാംബ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ ഡാന്‍സ് സ്‌റ്റൈലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കാര്‍ഡിയോ എക്‌സര്‍സൈസാണിത്.

ഗുണങ്ങള്‍

1. കുട്ടികളുടെ ചിന്താശേഷിയും ഓര്‍മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തും.

2. വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കും സഹായിക്കും. സന്തോഷ ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കും.  

3. ഒരു മണിക്കൂറില്‍ 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സൂംബ പരിശീലനത്തിലൂടെ സാധിക്കും.

3. ഒരു മണിക്കൂറില്‍ 500 മുതല്‍ 700 കലോറി വരെ എരിച്ചുകളയാന്‍ സൂംബ പരിശീലനത്തിലൂടെ സാധിക്കും.  

4. അമിത വണ്ണം ഇന്ന് കൗമാരക്കാര്‍ക്കിടയിലെ വലിയ പ്രശ്‌നമാണ്. തടി കുറയ്ക്കാന്‍ സൂംബ പതിവാക്കുന്നതു സഹായിക്കും.

5. മികച്ച കാര്‍ഡിയാക് വ്യായാമങ്ങളില്‍ ഒന്നാണ് സുംബ. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

6. സൂംബ ടീം ആയി ചെയ്യുന്നതു കൊണ്ട് തന്നെ കുട്ടികള്‍ക്കിടയില്‍ ആത്മവിശ്വാസം, ടീം വര്‍ക്ക്, നേതൃപാടവം എന്നിവ വര്‍ധിപ്പിക്കാനും സഹായിക്കുന്നു.

7. ലഹരി, അക്രമ വാസന തുടങ്ങിയവയില്‍ നിന്നും കൗമാരക്കാരെ സംരക്ഷിക്കാന്‍ ഇതു പരിശീലിക്കുന്നതു സഹായിക്കും. 

8. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതമായ ഉപയോഗത്തില്‍ നിന്നും കുട്ടികള്‍ക്ക് വിട്ടു നില്‍ക്കും.  

9. നല്ല പോലെ സൂംബ പരിശീലിച്ചാല്‍ ശരീരത്തിനും ക്ഷീണം കാണും, രാത്രി കൃത്യമായ ഉറക്കം കുട്ടികള്‍ക്ക് ലഭിക്കും. ഇതു പിറ്റേദിവസം ക്ലാസില്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs