എലിപ്പനിയെ സൂക്ഷിക്കണം; പ്രതിരോധ നടപടികള്‍ അനിവാര്യം

രോഗാണുബാധയേറ്റവരില്‍ ചിലര്‍ക്ക് കടുത്ത രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല. ലെപ്‌ടോസ്‌പൈറ ശരീരത്തില്‍ കടന്നു 5-6 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.

By ഡോ. ദിപിന്‍ കുമാര്‍ പി.യു
2025-07-22

മഴ തുടരുന്നതിനാല്‍ വിവിധതരം  പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് പലരും. ഇതില്‍ പ്രധാനമാണ് എലിപ്പനി.  എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേകശ്രദ്ധ അത്യന്താപേക്ഷിതമാണ്.  എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ കഴിയുന്നതുമാണ്. ലെപ്‌ടോസ്‌പൈറ (Leptospira) ജീനസ്സില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ (Spirocheta), മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) എലിപ്പനി. പ്രധാന രോഗവഹകരായി കണക്കാക്കുന്നത് എലി, കന്നുകാലികള്‍, നായ , പന്നി, കുറുക്കന്‍ , ചിലയിനം പക്ഷികള്‍ എന്നിവയാണ്. മറ്റു ചില സസ്തനികളിലും പക്ഷികളിലും  ഉഭയ ജീവികളിലും  ഉരഗങ്ങളിലും ലെപ്‌ടോസ്പിറ ബാധ ഉണ്ടാകാറുണ്ട്. പക്ഷേ മനുഷ്യരില്‍ മാത്രമാണ് രോഗബാധ  പ്രകടമാകുന്നത്.

രോഗലക്ഷണങ്ങള്‍  

രോഗാണുബാധയേറ്റവരില്‍ ചിലര്‍ക്ക് കടുത്ത രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല. ലെപ്‌ടോസ്‌പൈറ ശരീരത്തില്‍ കടന്നു 5-6 ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളര്‍ച്ച , ശരീരവേദന, തലവേദന , ഛര്‍ദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച , വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നീ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് തലവേദന, തലയുടെ പിന്‍ഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികള്‍ക്കും വേദനയുണ്ടാകും.

കൃത്യമായ ചികിത്സ നിര്‍ബന്ധം  

5-6   ദിവസമാകുമ്പോള്‍ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടുകയും ചെയ്യും. രണ്ടാം ഘട്ടത്തില്‍ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികള്‍ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ , മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലര്‍ മാനസിക വിഭ്രമങ്ങള്‍ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള സാധ്യത വളരെ കൂടുതലാണ്. ചികിത്സ വൈകിപ്പിക്കുകയോ, സ്വയം ചികിത്സ ആരംഭിക്കുകയോ ചെയ്താല്‍ രോഗം ഗുരുതരമായി മരണ സാധ്യത 6070 ശതമാനമാണ്. മൂത്രം കറുത്ത നിറമായി മാറാനും സാധ്യത ഉണ്ട്.

രോഗലക്ഷണത്തിലൂടെയും, രക്തം, മൂത്രം, എന്നിവയുടെ പരിശോധനയിലൂടെയുമാണ് രോഗം തിരിച്ചറിയുന്നത്. ചികിത്സ രണ്ട് വിധത്തിലാണ് നല്‍കാറുള്ളത്. ശരീരത്തില്‍ പ്രവേശിച്ച രോഗാണുക്കളുടെ വളര്‍ച്ച തടയുകയും അവയെ നശിപ്പിക്കുകയും ചെയ്യുകയാണ് ആദ്യം പടി. ഇതിനായി ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നു.ചില ഗുരുതരവസ്ഥയിലുള്ള രോഗികളില്‍ ആവശ്യമെങ്കില്‍ ഡയാലിസിസും ചെയ്യാറുണ്ട്. കിഡ്‌നി തകരാറുകള്‍ ഉങ്കെില്‍ ശരീരത്തിലെ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ നില സംതുലിതാവസ്ഥയിലാക്കാനുള്ള നടപടികളും സ്വീകരിക്കും.

രോഗപ്രതിരോധം

1. എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാര്‍ഗ്ഗം. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക മലിന ജലം കെട്ടി കിടക്കുന്നത് ഒഴിവാകുക..

2. മൃഗ പരിപാലനത്തിന് ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തില്‍ കഴുകുക,കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഇറങ്ങാതെ ശ്രദ്ധിക്കുക.മലിന ജലത്തിലോ വെള്ളക്കെട്ടിലോ ജോലികള്‍  ചെയ്യുന്നവരാണെങ്കില്‍ ഗം ബൂട്‌സ്, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും  ഉപയോഗിക്കുക

3. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ഈച്ചയും ഈ അണുവിനെ സംക്രമിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുക.

4. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ സ്വയം ചികിത്സ ആരംഭിക്കാതെ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്.  

5. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയും വേണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ ഈ രോഗത്തെയും നമുക്ക് പ്രതിരോധിക്കാം.

( കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ജനറല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റാണ് ലേഖകന്‍  )

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs