അണ്‍ലിമിറ്റഡ് റൈസ് ഓര്‍മയാകുമോ... ബിരിയാണി അരിക്ക് വന്‍ വിലക്കയറ്റം

കയമ ഇനം അരിക്കാണ് വില കുതിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 35 ശതമാനം വില വര്‍ധിച്ചു. ഇത് 50 ശതമാനം വരെ നീളുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

By Harithakeralam
2025-07-21

മലയാളിക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ബിരിയാണി. കേരളത്തിന്റെ ഭക്ഷണ സംസ്‌കാരവുമായി ഇത്രയധികം ചേര്‍ന്നു പോയൊരു വിഭവം വേറെയുണ്ടാകില്ല. കല്യാണം പോലുള്ള വിശേഷ ദിവസങ്ങളിലും ഫ്രണ്ട്‌സിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും നമ്മുടെ ആദ്യ ചോയ്‌സ് മിക്കപ്പോഴും ബിരിയാണിയായിരിക്കും. എന്നാല്‍ ബിരിയാണി അരിക്കിപ്പോള്‍ വന്‍ വിലക്കയറ്റമാണെന്നാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍.

കയമ ഇനം അരിക്കാണ് വില കുതിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 35 ശതമാനം വില വര്‍ധിച്ചു. ഇത് 50 ശതമാനം വരെ നീളുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വില കൂടിയതോടെ വിവാഹാഘോഷങ്ങള്‍ക്കും വിരുന്നുകള്‍ക്കും ചെലവ് കുത്തനെ കൂടി. നല്ലയിനം കയമ അരിക്ക് ചില്ലറ വില 150ന് മുകളിലാണിപ്പോള്‍. പരമാവധി 110 രൂപ വരെയായിരുന്നു വില.  വരുംദിവസങ്ങളില്‍ ഇത് 175നും മുകളില്‍ എത്തുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

വിലക്കയറ്റം ഹോട്ടലുകളെയും ബാധിച്ചിട്ടുണ്ട്. കയമക്ക് വിലക്കയറ്റമായതിനാല്‍ പൊതുവെ വിലക്കുറവുള്ള കോലക്കും ബസുമതി ഇനങ്ങള്‍ക്കും ഡിമാന്‍ഡും വിലയും കൂടി.  പശ്ചിമ ബംഗാളില്‍നിന്നാണ്  കേരളത്തിലേക്ക് കയമ അരി എത്തുന്നത്. മഴ കാരണം വിത്തിറക്കാന്‍ സാധിക്കാത്തതും ഉല്‍പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം.കയറ്റുമതി കൂടിയതും വന്‍കിടക്കാര്‍ അരി ശേഖരിച്ചുവെച്ചതും വിലക്കയറ്റത്തിന് കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു.   ഉല്‍പാദനം കഴിഞ്ഞ അരി രണ്ടുവര്‍ഷം വരെ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാര്‍ഥ രുചി ലഭിക്കുക. ക്ഷാമം കാരണം വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിലെത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കും.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs