ഇരുന്നു ജോലി ചെയ്യുന്നവരാണോ ...? തലച്ചോര്‍ ചുരുങ്ങിപ്പോകുമെന്ന് പഠനം

ഇരുന്നുള്ള ജോലി കാരണം തലച്ചോര്‍ ചുരുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

By Harithakeralam
2025-07-20

ദീര്‍ഘ നേരം  ഇരുന്നു ജോലി ചെയ്യുന്നതു പല തരം ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ്. എല്ല്, ഹൃദയം, കണ്ണ് തുടങ്ങിയ പല അവയവങ്ങള്‍ക്ക് ദീര്‍ഘനേരം ഇരുന്നുള്ള ജോലി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ഇരുന്നുള്ള ജോലി കാരണം തലച്ചോര്‍ ചുരുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെയും പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ  പഠനത്തിലാണ് കണ്ടെത്തല്‍.

വ്യായാമവും ഏല്‍ക്കില്ല

പതിവായി വ്യായാമം ചെയുന്നവരാണെങ്കിലും കാര്യമില്ലെന്നും കാരണം ശാരീരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും ഉദാസീനത നാഡീവ്യവസ്ഥയുടെ നാശത്തിനും വൈജ്ഞാനിക തകര്‍ച്ചയ്ക്കും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.് പ്രായമായവരില്‍ അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതയും ഉണ്ട്.ദീര്‍ഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങള്‍, മസ്‌കുലേറ്റര്‍ പ്രശ്‌നങ്ങള്‍, അകാല മരണം എന്നിവയ്ക്ക് കാരണമാകുമെന്നു മുമ്പേ തെളിഞ്ഞതാണ്.

അല്‍ഷിമേഴ്‌സ് രോഗവും

അല്‍ഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണം ഈ ഉദാസീനതയും ഇരിപ്പുമാണെന്ന് ഗവേഷകര്‍ പറയുന്നു. 50 വയസും അതില്‍ കൂടുതലും പ്രായമുള്ള 404 പേരിലാണ് പഠനം നടത്തിയത്., ഇരിക്കുന്ന സമയം കുറയ്ക്കുന്നത് അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് പിറ്റിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസറും വാന്‍ഡര്‍ബില്‍റ്റ് മെമ്മറി ആന്‍ഡ് അല്‍ഷിമേഴ്‌സ് സെന്ററിലെ മുന്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയുമായ മാരിസ ഗോഗ്‌നിയറ്റ് പറയുന്നു.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs