ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Harithakeralam
2025-05-26

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

തെങ്ങിന് ചെന്നീരൊലിപ്പും കൂമ്പു ചീയലും  

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന കുമിള്‍രോഗങ്ങളാണ്് ചെന്നീരൊലിപ്പ്, കൂമ്പുചീയല്‍ എന്നിവ. ചെന്നീരൊലിപ്പ് ബാധിച്ച തെങ്ങിന് 5 കിലോഗ്രാം വീതം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കണം. കറ ഒലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി ഉരുക്കിയ ടാറോ, ബോര്‍ഡോ കുഴമ്പോ തേയ്ക്കുക. കാറ്റുവീഴ്ച ബാധിച്ച തെങ്ങിന്‍ തോട്ടങ്ങളില്‍ കൂമ്പുചീയല്‍ രോഗവും സാധാരണ കാണാറുണ്ട്. നടുനാമ്പിന്റെ അഴുകിത്തുടങ്ങിയ ഭാഗം ചെത്തി മാറ്റി തീയിട്ട് നശിപ്പിക്കുക. പിന്നീട് ബോര്‍ഡോ കുഴമ്പു പുരട്ടി വെള്ളം ഇറങ്ങാത്തവിധം മണ്‍ചട്ടികൊണ്ട് മൂടിവയ്ക്കുക. കൂടാതെ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തെങ്ങോലകളില്‍ തളിച്ചു കൊടുക്കുകയും വേണം. വര്‍ഷത്തില്‍ 10 തേങ്ങയിലും കുറവു ലഭിക്കുന്ന തെങ്ങുകളും സാരമായ രോഗബാധയുള്ള തെങ്ങുകളും വെട്ടിമാറ്റി നശിപ്പിച്ചതിനുശേഷം രോഗപ്രതിരോധശേഷിയും അത്യുല്പാദനശേഷിയു മുള്ള ഇനങ്ങളുടെ തൈകള്‍ നടണം.

നെല്ലില്‍ ഓലചുരുട്ടിപ്പുഴു

മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്നതിനാല്‍ നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണാനിടയുണ്ട്. അതിനാല്‍ ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി െ്രെടക്കൊഗ്രമ്മ കാര്‍ഡ് വീതം, ചെറുകഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി സ്ഥാപിക്കുക. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ 2 ഗ്രാമും അസഫേറ്റ് ഒര ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചു തളിക്കുക.

കുരുമുളക്  

കുരുമുളകിന്റെ കൊടിത്തലകള്‍ ഇളകി വീണിട്ടുള്ളവ പിടിച്ചു കെട്ടണം. തണല്‍ കൂടിയാല്‍ പൊള്ളുവിന്റെ ആക്രമണവും കുമിള്‍ രോഗങ്ങളും കൂടും. തന്മൂലം കായ്പിടുത്തം കുറയും. അതുകൊണ്ട് താങ്ങുമരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റി കഴിയുന്നത്ര സൂര്യപ്രകാശം കൊടിയില്‍ പതിക്കാന്‍ ആവശ്യമായ സൗകര്യം ചെയ്യണം. കുരുമുളകു തോട്ടങ്ങളില്‍ ദ്രുതവാട്ടത്തിനെതിരേ മുന്‍കരുതലുകളെടുക്കണം. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുവന്നതുമായ വള്ളികള്‍ മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കണം. ദ്രുതവാട്ടത്തിനെതിരേ െ്രെടക്കോഡെര്‍മ്മ എന്ന കുമിളിന്റെ കള്‍ച്ചര്‍ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. ഒരു കിലോഗ്രാം െ്രെടക്കോഡെര്‍മ്മ 10 കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 90 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകം എന്നിവ ചേര്‍ത്ത് നല്ല തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് കൂട്ടിക്കലര്‍ത്തി രണ്ടാഴ്ച്ചയിടുക. ഇടയ്ക്ക് ഇളക്കികൊടുക്കുകയും ചെറിയ ഈര്‍പ്പം നിലനിര്‍ത്താന്‍ വെള്ളം തളിക്കുകയും വേണം. ഈ മിശ്രിതം കുരുമുളക് ചെടിയുടെ ചുവട്ടില്‍ ചേര്‍ത്ത് കൊടുത്താല്‍ വാട്ടരോഗം വരാതിരിക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. അല്ലെങ്കില്‍ സ്യൂഡോമോണാസ് ഒരു കിലോഗ്രാം 20 കിലോഗ്രാം ചാണകപ്പൊടിയുമായി കൂട്ടിക്കലര്‍ത്തി ഇട്ടു കൊടുക്കുന്നതും രോഗം നിയന്ത്രിക്കാന്‍ സഹായിക്കും.

പച്ചക്കറികളില്‍ ആമ വണ്ട്

പച്ചക്കറികളില്‍ ആമവണ്ടിനെ കാണാനിടയുണ്ട്. പുഴു ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റിയതിനു ശേഷം 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. പച്ചക്കറികളില്‍ ഇലപ്പേനിന്റേയും മണ്ഡരിയുടെയും ആക്രമണം നിയന്ത്രിക്കാന്‍ ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs