ഫാം ഫെഡ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റില്‍.
തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഫാം ഫെഡ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റില്‍. കവടിയാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ഇവരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഫാം ഫെഡിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് ഡയറക്റ്റര്‍മാരും പ്രതികളാണ്.
സതേണ്‍ ഗ്രീന്‍ ഫാമിങ് ആന്റ് മാര്‍ക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഥവാ ഫാം ഫെഡ് എന്ന പേരില്‍ പ്രതികള്‍ ഒരു കമ്പനി നടത്തുന്നുണ്ട്. ഈ കമ്പനി പിന്നീട് ദി ഫോര്‍ത്ത് എന്ന പേരില്‍ യുട്യൂബ് ചാനലും തുടങ്ങി.ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുമെന്ന വാദത്തോടെ വലിയ രീതിയില്‍ ഒരുക്കങ്ങളും നടത്തി. 2008 ല്‍ ആരംഭിച്ച ഫാം ഫെഡ്, വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് മൂന്നൂറ് കോടിയിലധികം രൂപ തട്ടിച്ചുവെന്നാണ് പൊലീസ് കേസ്.
പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ആദ്യ രണ്ട് വര്‍ഷം വാഗ്ദാനം ചെയ്ത പണം നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. ഇതോടെ പരാതിക്കാര്‍ മ്യൂസിയം പൊലീസിനെ സമീപിച്ചു. ഇതോടെ പണം മടക്കി നല്‍കാമെന്ന് ഇവര്‍ വാക്ക് നല്‍കിയിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും ഇല്ലാതായതോടെയാണ് നിക്ഷേപകര്‍ പൊലീസിനെ സമീപിച്ചത്. രാജേഷ് പിള്ളക്കും അഖിന്‍ ഫ്രാന്‍സിസിനും പുറമേ, ഡയറക്ടര്‍മാരായ ധന്യ, ഷൈനി, പ്രിന്‍സി ഫ്രാന്‍സിസ്, മഹാവിഷ്ണു എന്നിവരും കേസില്‍ പ്രതികളാണ്.
കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ, ദി…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 5 ദിവസം പടിഞ്ഞാറന്‍…
കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് എത്തുകയാണ്. മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബിസിനസ്…
കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്‌സിന്റെ വിദ്യ' എന്ന പരസ്യ ക്യാംപെയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ്…
സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍…
തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഫാം ഫെഡ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റില്‍. കവടിയാര്‍…
കേരളത്തില്‍ എല്ലായിടത്തും കനത്ത മഴ തുടരുന്നു. നേരത്തെയെത്തിയ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
ശക്തമായ ചൂടിന് വിരാമമിട്ട് കേരളത്തില്‍ കാലവര്‍ഷമെത്തുന്നു. അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…
© All rights reserved | Powered by Otwo Designs
Leave a comment