കോവലില്‍ നിന്നും മികച്ച വിളവ്; കനത്ത മഴയ്ക്ക് മുമ്പ് തണ്ട് വെട്ടി പരിപാലിക്കാം

മേയ് അവസാനം ലഭിക്കുന്ന പുതുമഴയോടെ തണ്ടു വെട്ടി വിടാം. തുടര്‍ന്നു ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.

By Harithakeralam
2025-06-23

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്. മാത്രമല്ല മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കാന്‍ കോവയ്ക്കക്കുള്ള കഴിവൊന്നു വേറെ തന്നെയാണ്. കോവലിന്റെ തണ്ട് വെട്ടി വിട്ട് പരിപാലിച്ചാല്‍ വീണ്ടും നല്ല വിളവു ലഭിക്കും. മേയ് അവസാനം ലഭിക്കുന്ന പുതുമഴയോടെ തണ്ടു വെട്ടി വിടാം. തുടര്‍ന്നു  ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.

വള്ളി വെട്ടി വിടുന്ന രീതി

കോവലിന്റെ ചുവട്ടില്‍ നിന്നും രണ്ട് - മൂന്ന് അടി നീളത്തില്‍ തണ്ട് മുറിച്ചു മാറ്റണം. തുടര്‍ന്ന് ഒരാഴ്ച്ച കൊണ്ട് തന്നെ മുറിച്ചതിന്റെ തഴെ ഭാഗത്തു നിന്നു പുതിയ ധാരാളം ശിഖിരങ്ങള്‍ വന്ന് വള്ളി വീശി തുടങ്ങും. ഈ വള്ളികള്‍ പന്തലിലേയ്ക്ക് കയറാന്‍ അവസരം ഒരുക്കണം.

പുതിയ തൈകള്‍ നടുന്ന രീതി

 

1. മണ്ണ് തെരഞ്ഞെടുക്കല്‍

അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം വേണം കോവല്‍ നടാന്‍ തെരഞ്ഞെടുക്കാന്‍. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.

2. തൈകള്‍ തയ്യാറാക്കല്‍  

നല്ല കരുത്തുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരു വര്‍ഷം പ്രായമായ ഉത്പാദനക്ഷമതയുള്ള കോവല്‍ ചെടികളില്‍ നിന്നും വേണം തണ്ടുകള്‍ ശേഖരിക്കാന്‍. ഒരടി നീളത്തില്‍ അടിഭാഗം ചെരിച്ചു മുറിച്ചെടുക്കണം.ചെറിയ കവറുകളില്‍ കോവല്‍ തണ്ട് നട്ട് മുളപ്പിച്ചതിന് ശേഷം തടത്തിലേയ്ക്ക് നടുന്നതാണ് നല്ലത്. അതിനായി  ചകിരിച്ചോര്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തി വേണം ചെറിയ കൂടുകളില്‍ നിറക്കാന്‍. ഈ കവറുകളില്‍ തെരഞ്ഞെടുത്ത തണ്ടുകള്‍ നടാം. തണലുള്ള സ്ഥലത്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി കവറുകള്‍ വെയ്ക്കണം. രണ്ടാഴ്ചക്കുള്ളില്‍ പുതിയ മുളകള്‍ വന്നു തുടങ്ങും. ഒരു മാസം പ്രായമായ തൈകള്‍ മാറ്റിനടാവുന്നതാണ്.

3. തടമൊരുക്കല്‍  

60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് ഉണങ്ങിയ കരിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ മാറ്റി നടാവുന്നതാണ്. ഒരു തടത്തില്‍ രണ്ടാ മുന്നോ തൈകള്‍ വീതം നടാം. തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പന്തലിന് 6 അടിയെങ്കിലും ഉയരം വേണം. തടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കയറോ ചണക്കയറോ ഉപയോഗിച്ച് വള്ളികള്‍  പന്തലിലേക്ക് കയറ്റണം.

വളപ്രയോഗവും പരിപാലനവും

കോവലിന്റെ  വളര്‍ച്ചക്ക് പച്ചചാണകമൊഴിക്കുന്നത് നല്ലതാണ്.   പച്ചച്ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചത് കൂടുതല്‍ വെള്ളം ചേര്‍ത്ത്  ചുവട്ടിലൊഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കുന്നു. മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം. കായീച്ചയുടെ ആക്രമണമാണ് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs