വലിയ വില നല്‍കി വാങ്ങിക്കഴിക്കുന്ന ചെമ്മീനില്‍ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മത്സ്യവിഭവമാണ് ചെമ്മീന്‍ കറി. വിവിധ വിഭവങ്ങള്‍ നാം തയാറാക്കാറുണ്ട്. എന്നാല്‍ നമ്മള്‍ വലിയ വില നല്‍കി വാങ്ങിക്കഴിക്കുന്ന ചെമ്മീനില്‍ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്. ഫാത്തിമ മാതാ നാഷണല്‍ കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. സര്‍ലീന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ശാസ്ത്ര ജേണലായ സ്പ്രിങ്ങര്‍ നേച്ചറിന്റെ ഡിസ്‌കവര്‍ എണ്‍വയോണ്‍മെന്റിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നാരന്‍, ടൈഗര്‍, കഴന്തന്‍, കുഴിക്കാര ഇനം ചെമ്മീനുകളുടെ ദഹനാളത്തിലെ പ്ലാസ്റ്റിക് കണികകളെക്കുറിച്ചാണ് പഠനം നടത്തിയത്. വ്യത്യസ്ത ആകൃതിയിലും നിറത്തിലുമുള്ള ശരാശരി മൂന്നു തരികള്‍ ഒരോയിനം ചെമ്മീനിലും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം എത്ര വലിയ പ്രശ്‌നമാണ് ഭൂമിയില്‍ ഉയര്‍ത്തുന്നതെന്നതിന് തെളിവാണ് ചെമ്മീനില്‍ പോലുമിതു കണ്ടെത്തുന്നത്.
നാം ഭൂമിയില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കാലക്രമേണ വെയിലും മഴയുമേറ്റ് പൊടിഞ്ഞു കടലില്‍ ചേരുന്നു. ഇത്തരം പ്ലാസ്റ്റിക്കുകള്‍ മൈക്രോ പ്ലാസ്റ്റിക്ക് എന്നു വിളിക്കുന്ന ചെറിയ തരികളായി മാറുന്നു. ഈ തരികള്‍ ചെമ്മീനുകള്‍ ഭക്ഷണമാക്കുകയാണ്. ഈ ചെമ്മീനുകളെ ഭക്ഷണമാക്കുന്ന മനുഷ്യന്‍ അടക്കമുള്ള മറ്റു ജീവജാലങ്ങള്‍ വലിയ ഭീഷണിയാണ് ഇവയുണ്ടാക്കുന്നത്. ചെമ്മീന്‍ നല്ല പോലെ വൃത്തിയാക്കി മാത്രം പാകം ചെയ്യുക മാത്രമാണ് പ്ലാസ്റ്റിക്ക് ഭീഷണി ഒഴിവാക്കാനുള്ള മാര്‍ഗം. അന്നനാളം നീക്കം ചെയ്ത് മാത്രമേ പാകം ചെയ്യാന്‍ ഉപയോഗിക്കാവൂ എന്നും വിദഗ്ധര്‍ പറയുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment