45കാരിയുടെ തലച്ചോറിനും തലയോട്ടിക്കും ഇടയിലെ അറയില്‍ നിന്ന് മൂക്കിലേക്ക് വ്യാപിക്കുന്ന ക്യാന്‍സര്‍ മുഴയാണ് നീക്കിയത്.
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ നാലുലക്ഷം രൂപവരെയാകുന്ന ശസ്ത്രക്രിയ 10,000 രൂപ ചെലവില്‍ നടത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. 45കാരിയുടെ തലച്ചോറിനും തലയോട്ടിക്കും ഇടയിലെ അറയില്‍ നിന്ന് മൂക്കിലേക്ക് വ്യാപിക്കുന്ന ക്യാന്‍സര്‍ മുഴയാണ് നീക്കിയത്.
തലയോട്ടി ഇളക്കിയാണ് ന്യൂറോ സര്‍ജന്‍മാര്‍ സാധാരണ ഈ ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ഇഎന്‍ടി വിഭാഗം അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി. എന്‍ഡോസ്‌കോപ്പിയിലൂടെ തലച്ചോറിനും തലയോട്ടിക്കുമിടയിലെ ഭാഗത്തെത്തി സ്‌ക്രീനിലെ ദൃശ്യങ്ങളനുസരിച്ച് മുഴ നീക്കുകയായിരുന്നു. മൂന്നു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു.
മൂക്കിലെ രക്തസ്രാവം,തലവേദന, മണമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് രോഗിക്കുണ്ടായിരുന്നത്. എംആര്‍ഐ സ്‌കാനിങ്ങില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ക്യാന്‍സര്‍ മുഴയാണെന്ന് സ്ഥിരീകരിച്ചു. ഇഎന്‍ടി യൂണിറ്റ് മേധാവി ഡോ. സുചിത് റോയുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment