കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തൈകള്‍ നടുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പു തന്നെ മണ്ണ് നന്നായി കൊത്തി ഇളക്കി കുമ്മായം തടത്തില്‍ ചേര്‍ക്കണം.

By Harithakeralam
2024-10-07

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും കാരണമാകും. കുമ്മായം ചേര്‍ക്കുന്നത് മണ്ണിലെ അമ്ലത കുറയാന്‍ സഹായിക്കും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, നാണ്യ വിളകള്‍ എന്നിവയെല്ലാം നടാന്‍ തടങ്ങള്‍ ഒരുക്കുമ്പോള്‍ തന്നെ ഇതു ചെയ്യണം. മണ്ണിലെ അമ്ലത കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.

കുമ്മായമിട്ടു തടമൊരുക്കുന്ന രീതി

തൈകള്‍ നടുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പു തന്നെ മണ്ണ് നന്നായി കൊത്തി ഇളക്കി കുമ്മായം തടത്തില്‍ ചേര്‍ക്കണം. കുമ്മായം മണ്ണുമായിപ്പെട്ടനു ചേരാന്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. അമ്ലത കൂടുതോറും മണ്ണില്‍ ചേര്‍ക്കേണ്ട കുമ്മായ വസ്തുകളുടെ അളവും കൂട്ടണം. മണ്ണ് പരിശോധനയിലൂടെ മണ്ണിന്റെ അമ്ലതയുടെ തോത് മനസിലാക്കാന്‍ സഹായിക്കും. Ph 6 മുതല്‍ 7. 3 വരെയാണ് നല്ലമണ്ണ്. മണ്ണ് പരിശോധനയില്‍ PH 6 മുകളിലാണെങ്കില്‍ രണ്ടര ഏക്കറിലേയ്ക്ക് 100 kg കുമ്മായം ചേര്‍ത്താല്‍ മതി. PH 5 ആണെങ്കില്‍ 600 kg കുമ്മായം രണ്ടര ഏക്കറില്‍ ചേര്‍ക്കണം. അതേസമയം PH 3.5 ആണെങ്കില്‍ മേല്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് 1000 kg കുമ്മായം ചേര്‍ക്കേണ്ടി വരും.

ഗ്രോബാഗിലും അമ്ലത കുറയ്ക്കാം

അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും ഗ്രോബാഗ്, ചാക്ക്, ചട്ടികള്‍ എന്നിവ ഒരുക്കുമ്പോഴും അമ്ലത കുറയ്ക്കാന്‍ കുമ്മായം ചേര്‍ക്കാം. നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ നേരത്തെ തന്നെ അല്‍പ്പം കുമ്മായം ചേര്‍ക്കുന്നതു നല്ലതാണ്. മണ്ണ് പരിശോധിച്ച ശേഷമാണ് കുമ്മായം ചേര്‍ക്കേണ്ടത്. 45% ധാതു ലവണങ്ങള്‍ 50% വായുവും വെള്ളവും 2 മുതല്‍ 5 % വരെ ജൈവാംശമുള്ള ഇരുണ്ട മണ്ണാണ് ഏറ്റവും നല്ലമണ്ണ്.

Leave a comment

വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഒരേ പോലെ പ്രയോഗിക്കാം: വേനലിനെ ചെറുത്ത് നല്ല വിളവിന് അത്ഭുത ലായനി

മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…

By Harithakeralam
വെയിലത്ത് പൂ കൊഴിയുന്നുണ്ടോ...? കടലപ്പിണ്ണാക്ക് രക്ഷയ്‌ക്കെത്തും

വേനല്‍ക്കാലത്ത് പച്ചക്കറികളില്‍ കാണുന്ന പ്രധാന പ്രശ്‌നമാണ് പൂകൊഴിച്ചില്‍. കടുത്ത ചൂട് കാരണം പൂക്കളെല്ലാം കൊഴിയുന്നു, ഇതിനാല്‍ വിളവ് ലഭിക്കുന്നുമില്ല. പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ…

By Harithakeralam
ഇലപ്പേന്‍ ആക്രമണം രൂക്ഷം: പച്ചക്കറിച്ചെടികളെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍

ഏതു ചെടിയേയും ആക്രമിച്ചു നശിപ്പിക്കുന്ന കീടമാണ് ഇലപ്പേന്‍. പച്ചക്കറികളെയും പൂച്ചെടികളും വലിയ മാവുകള്‍ വരെ ഇലപ്പേന്‍ നശിപ്പിക്കും. വിളവ് കുറഞ്ഞു ചെടികള്‍ നശിച്ചു പോകാനീ കീടം കാരണമാകും. വളരെപ്പെട്ടെന്നു…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs