അതിശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ 100ല് അധികം തത്തകളെ ചത്തനിലയില് കണ്ടെത്തി.
കാറ്റും മഴയും മനുഷ്യനും മൃഗങ്ങള്ക്കും വലിയ നാശം വരുത്തി വയ്ക്കുന്നതു നമ്മുടെ നാട്ടില് സ്ഥിരമാണ്. മഴക്കാലത്ത് രാജ്യത്ത് ഉടനീളം ഇത്തരം വാര്ത്തകള് കേള്ക്കാം. എന്നാല് ഝാന്സിയിലെ സിംഗര് ഗ്രാമത്തില് നിന്നും പുറത്ത് വന്നിരിക്കുന്ന വാര്ത്ത ഏറെ വിഷമമുണ്ടാക്കുന്നതാണ്. ഇവിടെ കഴിഞ്ഞ ദിവസം അതിശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും പിന്നാലെ 100ല് അധികം തത്തകളെ ചത്തനിലയില് കണ്ടെത്തി. 50ല് അധികം പക്ഷികളെ ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തി.
ഗ്രാമത്തിലെ പല സ്ഥലങ്ങളിലും തത്തകളുടെ തൂവല് ചിതറി കിടക്കുകയായിരുന്നു. വയലില് കുറെ തത്തകള് ചത്തുകിടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായി. ഇതോടെ വനംവകുപ്പ് അടക്കമുള്ള സര്ക്കാര് സംവിധാനങ്ങള് സ്ഥലത്തെത്തി സ്ഥിതിഗതികള് നിരീക്ഷിച്ചു. ചത്ത കിടക്കുന്ന തത്തകളെയെല്ലാം വലിയൊരു കുഴിയെടുത്ത് സംസ്കരിച്ചു.
പരുക്കേറ്റ തത്തകളെ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും, പലതും ഗുരുതരാവസ്ഥയിലായിരുന്നു. പക്ഷികള്ക്ക് കാറ്റിന്റെ ശക്തിയില് നിന്ന് രക്ഷപ്പെടാന് കഴിഞ്ഞിരിക്കില്ലെന്നാണ് വിലയിരുത്തല്.എന്നാല് സാധാരണ കൊടുംകാറ്റും മറ്റും പക്ഷികള്ക്ക് ഇതു പോലെ നാശനഷ്ടം വരുത്തിവയ്ക്കാറില്ല. പക്ഷികള്ക്ക് ഇത്രയും വലിയ ദുരന്തമുണ്ടാകുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്ന് നാട്ടുകാര് പറയുന്നു.
കാറ്റും മഴയും മനുഷ്യനും മൃഗങ്ങള്ക്കും വലിയ നാശം വരുത്തി വയ്ക്കുന്നതു നമ്മുടെ നാട്ടില് സ്ഥിരമാണ്. മഴക്കാലത്ത് രാജ്യത്ത് ഉടനീളം ഇത്തരം വാര്ത്തകള് കേള്ക്കാം. എന്നാല് ഝാന്സിയിലെ സിംഗര് ഗ്രാമത്തില്…
പേവിഷബാധ കാരണം കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്ക് ജീവന് നഷ്ടമായിരിക്കുന്നു. പ്രതിരോധ വാക്സിന് എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേറ്റത് ഞെട്ടലോടെയാണ് നാം കേട്ടത്. എന്നാല് തലയ്ക്ക് കടിയേറ്റതിനാല്…
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്ക്കും പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില് പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള് ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില് കേമനാണ് അസില്... കോഴിപ്പോര് നമ്മുടെ നാട്ടില് നിരോധിച്ചെങ്കിലും അസില് ഇനത്തെ ധാരാളം പേര് ഇപ്പോഴും വളര്ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്ന്നവയാണ്…
ഇന്ത്യന് ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര് ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന് ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്സറുകള്…
കടുത്ത വേനലില് പശുക്കള്ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്വര്ഷങ്ങളില് നിരവധി കന്നുകാലികള്ക്ക് സൂര്യാഘാതമേറ്റ് ജീവന് നഷ്ടമായിട്ടുണ്ട്. പകല് 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന് കൗണ്സില് ഓഫ് അഗ്രികള്ചര് റിസോഴ്സിന്റെ (ഐസിഎആര്) കീഴിലുള്ള നാഷനല് ബ്യൂറോ ഓഫ് അനിമല് ജനറ്റിക് റിസോഴ്സ് (എന്ബിഎജിആര്) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന് കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന് വരട്ടേ... ഒന്നു മനസുവച്ചാല് നമ്മുടെ വീട്ടില് ചെറിയ കുളമുണ്ടാക്കി താറാവിനെ…
© All rights reserved | Powered by Otwo Designs
Leave a comment