പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകളെ സാക്ഷാത്കരിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് കേരളത്തിന്റെ ആതുര സേവന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്‌കെയര്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകളെ സാക്ഷാത്കരിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് കേരളത്തിന്റെ ആതുര സേവന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ നോണ്‍എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെബ മൂപ്പന്റെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് ലോഞ്ച് ചെയ്തു.
ആസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവയുടെ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ ഇനി ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് എന്ന ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലോകത്തെവിടെ നിന്നും ലഭ്യമാകും. ആശുപത്രിയിലെ രജിസ്‌ട്രേഷന്‍, ഡോക്ടറുടെ ബുക്കിംഗ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ജനറല്‍ പ്രാക്ടീഷണറുടെ ഉടനടിയുള്ള സേവനം, സ്വന്തമായും കുടുംബാംഗങ്ങള്‍ക്കായും ഒരേ പ്ലാറ്റ്‌ഫോമില്‍ തന്നെ വ്യത്യസ്ത പ്രൊഫൈലുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യം, എല്ലവരുടേയും ചികിത്സാ രേഖകളും റിപ്പോര്‍ട്ടുകളും എവിടെ നിന്നും ലഭ്യമാക്കാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകളാണ്. സാധാരണക്കാര്‍, ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനക്കുറവുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം അനായാസേന ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മലയാളത്തില്‍ തന്നെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത് എന്നതിനാല്‍ ഇത് പൊതുജനങ്ങള്‍ക്ക് അനായാസേന ഉപയോഗിക്കുവാനും സാധിക്കും.
പരമ്പരാഗതമായ രീതികളില്‍ നിന്ന് കാലാനുസൃതമായ മാറ്റം എന്ന ആശയവും ഇതോടൊപ്പം സാക്ഷാത്കരിക്കപ്പെടുന്നു. മലയാളത്തില്‍ തന്നെ ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പ് തയ്യാറാക്കുവാന്‍ സാധിച്ചു എന്നത് ആസ്റ്ററിന്റെ കേരളത്തിലെ ജനതയോടുള്ള പ്രതിബദ്ധതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും ഉദാഹരണവുമാണ്. കേരളത്തിലെ ആദ്യത്തെ പ്രാദേശികഭാഷയിലുള്ള സമഗ്രമായ ആരോഗ്യസംരക്ഷണ ആപ്പ് എന്ന രീതിയിലും ആസ്റ്റര്‍ ഹെല്‍ത്ത് ശ്രദ്ധേയമാണ്. കേവലമായ ഒരു ഡിജിറ്റല്‍ ഉപകരണം എന്നതിലുപരിയായി ഓരോ കുടുംബത്തേയും ഒപ്പം ചേര്‍ത്തുപിടിക്കുന്ന ആരോഗ്യ കാര്യങ്ങളിലെ ആത്മാര്‍ത്ഥ സുഹൃത്ത് എന്ന കാഴ്ചപ്പാടാണ് ആസ്റ്റര്‍ ഹെല്‍ത്ത് പ്രവര്‍ത്തന നിരതമാകുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ആസ്റ്റര്‍ ഡിജിറ്റല്‍ ഹെല്‍ത്ത് സി ഇ ഒ ഡോ. ഹര്‍ഷ രാജാറാം പറഞ്ഞു. കേരളത്തിന്റെ ആതുര സേവന മേഖലയെയെ സമഗ്രമായി പുനരുദ്ധരിപ്പിക്കാന്‍ പോകുന്ന വലിയ മാറ്റത്തിന്റെ തുടക്കം മാത്രമാണിത് എന്നും രോഗ നിര്‍ണ്ണയ സേവനങ്ങള്‍, ഫാര്‍മസി, ഹോംകെയര്‍, തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സമഗ്രവും മാതൃകാപരവുമായ ഒരു ഡിജിറ്റല്‍ ഇക്കോ സംവിധാനമായി ഈ പ്ലാറ്റ്‌ഫോമിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസ്റ്റര്‍ മിംസ് കോഴിക്കോട് സിഒഒ ലുക്മാന്‍ പൊന്മാടത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. സൂരജ് കെ എം (മെഡിക്കല്‍ ഡയറക്ടര്‍, കേരള ക്ലസ്റ്റര്‍) ആസ്റ്റര്‍ ഹെല്‍ത്ത് ആപ്പിന്റെ സവിശേഷതകള്‍ വിശദീകരിച്ചു. ഡോ. നളന്ദ ജയദേവ്(സി ഇ ഒ, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി), ഡോ. അനൂപ് നമ്പ്യാര്‍ (സി ഒ ഒ, ആസ്റ്റര്‍ മിംസ് കണ്ണൂര്‍ & കാസര്‍ഗോഡ്, റോബിന്‍ സി. വി (സി ഒ ഒ, ആസ്റ്റര്‍ മദര്‍ അരീക്കോട്) ബ്രിജു മോഹന്‍ ജി.എം. എച്ച് ആര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, ദീപക് സേവ്യര്‍ (ജന. മാനേജര്‍ ഫിനാന്‍സ് ആസ്റ്റര്‍ കേരള ), എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment