സംസ്ഥാനത്തെ ഫാമുകളിലെ കാര്‍ബണ്‍ ന്യൂട്രല്‍ അസ്സെസ്സ്‌മെന്റ് & സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയ CCC&ES തൃശ്ശൂര്‍ , IFSRS തിരുവനന്തപുരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CWRM കോഴിക്കോട് എന്നിവ വഴിയാണ് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം: രാജ്യത്തെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി പ്രഖ്യാപിക്കപ്പെട്ട ആലുവ വിത്ത് ഉല്‍പാദന കേന്ദ്രത്തിന് പുറമേ സംസ്ഥാനത്തെ മറ്റു 13 ഫാമുകള്‍ കൂടി കാര്‍ബണ്‍ തൂലിത പദവിയിലേക്ക് എത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. സംസ്ഥാനത്തെ ഫാമുകളിലെ കാര്‍ബണ്‍ ന്യൂട്രല്‍ അസ്സെസ്സ്‌മെന്റ് & സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആയ CCC&ES തൃശ്ശൂര്‍ , IFSRS തിരുവനന്തപുരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ CWRM കോഴിക്കോട് എന്നിവ വഴിയാണ് നടപ്പിലാക്കുന്നത്.
ആകെയുള്ള 13 ഫാമുകളിലും അതിരപ്പള്ളി ട്രൈബല്‍ വാലി പ്രോജെക്ടിലും ടി സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പാരമ്പര്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ധാരണ പത്രം കൃഷി വകുപ്പ് മറ്റു എജന്‍സികളുമായി ഒപ്പ് വക്കുകയുണ്ടായി.
വിവിധ ജില്ലകളില്‍ കാര്‍ബണ്‍ തൂലിക പദവിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഫാമുകളുടെ പേരും താഴെപ്പറയും പ്രകാരമാണ് തിരുവനതപുരം (ജില്ലാ ഫാം പെരിങ്ങമ്മല), പത്തനംതിട്ട,(ഷുഗര്‍ കെയിന്‍ ഫാം പന്തളം), കൊല്ലം ( ജില്ലാ കൃഷി തോട്ടം അഞ്ചല്‍), എറണാകുളം (സ്റ്റേറ്റ് സീഡ് ഫാം ഒക്കല്‍),
മലപ്പുറം (ജില്ലാ കൃഷി തോട്ടം ചുങ്കത്തറ), കോഴിക്കോട് (ജില്ലാ കൃഷി തോട്ടം കൂത്താളി), കണ്ണൂര്‍ (ജില്ലാ കൃഷി തോട്ടം തളിപ്പറമ്പ), കാസര്‍ഗോഡ് (കാഷ്യൂ പ്രോജനി ഓര്‍ചാര്‍ഡ് ആദൂര്‍ ), കോട്ടയം (ജില്ലാ കൃഷിത്തോട്ടം കോഴ),ആലപ്പുഴ (ജില്ലാ കൃഷി തോട്ടം മാവേലിക്കര ), തൃശ്ശൂര്‍ (സ്റ്റേറ്റ് സ്വീറ്റ് ഫാം കോടശ്ശേരി ), പാലക്കാട് (ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ഫാം മലമ്പുഴ ),ഇടുക്കി (സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ ), തൃശ്ശൂര്‍ (അതിരപ്പള്ളി ട്രൈബല്‍ വാലി പ്രോജക്ട് ).
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment