ഓണ വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന കര്ശനമാക്കാനൊരുങ്ങിഭക്ഷ്യസുരക്ഷാവകുപ്പ്.
ഓണ വിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന കര്ശനമാക്കാനൊരുങ്ങിഭക്ഷ്യസുരക്ഷാവകുപ്പ്. അടുത്ത ആഴ്ചമുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചാകും പരിശോധനകള്‍. രാത്രിയിലും പ്രത്യേക പരിശോധന നടത്തും.
ഭക്ഷ്യ എണ്ണകള്‍, നെയ്, ശര്‍ക്കര, പാലും പാലുത്പന്നങ്ങളും, പായസമിശ്രിതങ്ങള്, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, ചിപ്സ്, പച്ചക്കറികള്‍ തുടങ്ങി ഓണത്തിന് ആവശ്യക്കാര്‍ ഏറെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചു സ്ക്വാഡ് രൂപീകരിക്കുക.
വില കൂടിയതോടെ വെളിച്ചെണ്ണയുടെ വ്യാജനും വിപണിയില്‍ സുലഭമാണ്. ഇതു തടയാന്‍ ഒരുമാസത്തിനിടെ 1014 പരിശോധനകള്‍ നടത്തിയതായും മന്ത്രി വീണാജോര്‍ജ് അറിയിച്ചു. 17,000 ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് ഈ സമയത്ത് കേരളത്തില്‍ നിന്നു പിടിച്ചെടുത്തത്. വിവിധ സ്ഥാപനങ്ങള്‍ക്ക് എതിരേ കേസ് എടുക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment