പഴങ്ങള്‍ പാഴാക്കല്ലേ... ജീവാമൃതം തയാറാക്കാം

വളരെ ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതാണ് ജീവാമൃതം.

By Harithakeralam

ചക്കയും മാങ്ങയും മറ്റു പഴങ്ങളുമെല്ലാം പഴുക്കാന്‍ തുടങ്ങുന്ന സമയമാണിപ്പോള്‍. നിരവധി പഴങ്ങള്‍ നാം വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിനെ തുടര്‍ന്ന് കേടായിപ്പോകുന്നുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് ഒന്നാംതരം ജൈവവളങ്ങളാക്കി കൃഷിയെ പരിപോഷിപ്പിക്കാന്‍ സാധിക്കും. ഇതില്‍ പ്രധാനമാണ് ജീവാമൃതം. വളരെ ചെലവ് കുറഞ്ഞതും അടുക്കളത്തോട്ടത്തിലെ എല്ലാത്തരം പച്ചക്കറികള്‍ക്കും മറ്റു ഫല വൃഷങ്ങള്‍ക്കും പുത്തന്‍ ഉണര്‍വും മികച്ച വിളവും നല്‍കാന്‍ പോന്നതാണ് ജീവാമൃതം. **ജീവാമൃതത്തിന്റെ ഗുണങ്ങള്‍** 1. സസ്യങ്ങള്‍ക്കാവശ്യമുള്ള എല്ലാ മൂലകങ്ങളും ലഭിക്കുന്നു. 2. മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നു. 3. സസ്യങ്ങളെ വരള്‍ച്ചയെ അതിജീവിക്കാന്‍ സഹായിക്കുന്നു. 4. മണ്ണില്‍ സൂക്ഷ്മാണുക്കളും വിരകളും പെരുകുന്നു. 5. റബ്ബര്‍ പാലിന് കൊഴുപ്പ് കൂടുന്നു. 6. ക്യഷിച്ചെലവ് തീരെ കുറവും വിളവ് കൂടുതലുമാണ്. 7. പുരയിടത്തിലെ കൊതുകു ശല്യം മാറുന്നു. 8. നെല്‍ മണികള്‍ക്ക് സ്വര്‍ണ്ണ നിറം ലഭിക്കുന്നു **തയ്യാറാക്കുന്ന രീതി** വന്‍പയര്‍ 100 ഗ്രാം തലേ ദിവസം വെള്ളത്തിലിട്ട് രാവിലെ വെള്ളമൂറ്റി തുണിയില്‍ കിഴി കെട്ടി വയ്ക്കുക. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ പയര്‍ കിളിര്‍ത്തു വരും. കിളിര്‍ത്ത പയര്‍ അരച്ചെടുക്കുക. 10 ലിറ്റര്‍ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ഒരു കിലോ ചാണകവും ഒരു പിടി മണ്ണും പയറരച്ചതും 500 ഗ്രാം പഴവും (ഏത് തരം പഴവും ഇതിനായി ഉപയോഗിക്കാം) കൂട്ടി നന്നായി ഇളക്കുക. പഴം കൈകൊണ്ട് ഉടച്ച് തൊലി ഉള്‍പ്പെടെ ചേക്കുന്നതാണ് നല്ലത്. 750 ml ഗോമൂത്രവും അഞ്ച് ലിറ്റര്‍ ശുദ്ധ ജലവും ചേര്‍ത്ത് ഒരു വടി ഉപയോഗിച്ച് നന്നായി ഇളക്കുക. അതിനു ശേഷം ഒരു ചാക്കു കൊണ്ട് മൂടി തണലത്ത് വയ്ക്കുക. ദിവസവും മൂന്നു നേരം ഇളക്കണം. മൂന്നാം ദിവസം ഒരു ലിറ്ററെടുത്ത് 10 ലിറ്റര്‍ വെള്ളം ചേര്‍ത്ത് എല്ലാ വിളകളുടെയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. തെങ്ങ്, കവുങ്ങ്, മാവ്, കൊക്കോ, ജാതി, വാഴ, പൈനാപ്പിള്‍, പച്ചക്കറികള്‍, ചീര, നെല്ല് ഇവയ്ക്കെല്ലാം ഉത്തമമാണ്. പാടത്ത് വെള്ളമുള്ളതിനാല്‍ നെല്ലില്‍ പ്രയോഗിക്കുമ്പോള്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. ഈ വളം പ്രയോഗിച്ചാല്‍ വിളകളില്‍ കാര്യമായ രോഗങ്ങളോ കീടങ്ങളോ വരില്ല. എല്ലാ വിളകളിലും രാസവളം ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വിളവ് കൂടുതലായിരിക്കും. ഏഴു ദിവസം വരെ ഈ വളം സൂക്ഷിച്ചുവയ്ക്കാം. പഴക്കടകളില്‍ കേടായ പഴങ്ങള്‍ വെറുതെ കളയുന്നത് വാങ്ങി ഇതിനായി ഉപയോഗിക്കാം

Leave a comment

മണ്ണിനും ചെടികള്‍ക്കും ഗുണം മാത്രം : ഉപയോഗിക്കാം ഗുണപതജ്ഞലി

പച്ചക്കറികളും പഴച്ചെടികളും പെട്ടെന്നു വളരാനും കീടരോഗ ബാധകള്‍ ഇല്ലാതാകാനും ഏറെ അനുയോജ്യമായൊരു ജൈവ ഉത്തേജകമാണ് ഗുണപതജ്ഞലി. പച്ചക്കറിച്ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഗുണപതജ്ഞലി കായ്പിടിത്തം വേഗമാകാനും…

By Harithakeralam
ബേക്കിങ് സോഡ ഉപയോഗിച്ച് മിലി മൂട്ടയെ തുരത്താം

പച്ചക്കറിക്കൃഷിയുടെ അന്തകന്‍മാരാണ്  മീലി മൂട്ടയും വെളളീച്ചയും. കേരളത്തിലെ മാറി വരുന്ന കാലാവസ്ഥയില്‍ ഇവയുടെ ആക്രമണം രൂക്ഷമാണ്. നമ്മുടെ വീട്ടാവശ്യത്തിനായി കൃഷി ചെയ്യുന്ന പച്ചക്കറികളെയും മീലി മൂട്ടയും…

By Harithakeralam
പച്ചക്കറിക്കൃഷിക്ക് നല്ലത് കുമ്മായമോ ഡോളോമേറ്റോ

മിക്ക കര്‍ഷകര്‍ക്കുമുള്ള സംശയമാണ് കുമ്മായമാണോ ഡോളോമേറ്റാണോ മികച്ചതെന്ന്.. ഒന്നു നല്ലതെന്നും മറ്റൊന്നു മോശമാണെന്നും പറയാന്‍ പറ്റില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രണ്ടിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.…

By Harithakeralam
പച്ചമുളകില്‍ നിന്ന് ഇരട്ടി വിളവ്: ശര്‍ക്കരയും മോരും പ്രയോഗിക്കാം

പച്ചമുളകില്‍ നിന്നു നല്ല വിളവ്  ലഭിക്കുന്ന സമയമാണിപ്പോള്‍. എന്നാല്‍ മറ്റൊരുകാലത്തുമില്ലാത്ത പോലെ കീടങ്ങളും രോഗങ്ങളും പച്ചമുളകിനെ ആക്രമിക്കുന്നു. കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറവാണ്. ഇതില്‍ നിന്നും…

By Harithakeralam
കനത്ത മഴയും വെയിലും : കാര്‍ഷിക വിളകള്‍ക്ക് വേണം പ്രത്യേക സംരക്ഷണം

ശക്തമായ മഴ, അതു കഴിഞ്ഞാല്‍ പൊള്ളുന്ന വെയില്‍. കേരളത്തിലെ പല സ്ഥലങ്ങളിലും കുറച്ചു ദിവസമായുള്ള അവസ്ഥയാണിത്. കാര്‍ഷിക വിളകള്‍ക്ക് വലിയ പ്രശ്‌നമാണീ കാലാവസ്ഥയുണ്ടാക്കുന്നത്. പച്ചക്കറികളും നാണ്യവിളകളുമെല്ലാം…

By Harithakeralam
ഇലകളെ നശിപ്പിക്കുന്ന ആമ വണ്ട്; തുരത്താം ജൈവരീതിയില്‍

ഇലകളെ നശിപ്പിക്കുന്ന കീടങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് കര്‍ഷകര്‍.നല്ല പരിചരണം നല്‍കി വളര്‍ന്ന പച്ചക്കറികളെ നശിപ്പിക്കാനെത്തുന്ന കീടങ്ങളില്‍ പ്രധാനിയാണ് ആമ വണ്ട് അഥവാ എപ്പിലാക്ന വണ്ട്. ഇലകളെ തിന്നു…

By Harithakeralam
മഞ്ഞളിപ്പിനെ തുരത്തി പച്ചമുളക്

വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ പച്ചമുളകിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. അടുക്കളയില്‍ നിത്യവും ഉപയോഗിക്കുന്ന പച്ചമുളക് നമുക്ക് തന്നെ വീട്ടില്‍ വിളയിച്ചെടുക്കാവുന്നതേയുള്ളൂ. വലിയ തോതില്‍ രാസകീടനാശിനികള്‍…

By Harithakeralam
ആട്ടിന്‍കാഷ്ടം മികച്ച ജൈവവളം; മണ്ണില്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക

മികച്ച ജൈവവളമാണ് ആട്ടിന്‍കാഷ്ടം, കാലിവളത്തേക്കാള്‍ കൂടുതല്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഇതിലുണ്ട്. എന്നാല്‍ മറ്റു വളങ്ങള്‍ പോലെ ഉപയോഗിക്കാന്‍ പാടില്ല. പച്ചക്കറികള്‍ക്കും ഫല വൃക്ഷങ്ങള്‍ക്കുമെല്ലാം…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs