മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

വിക്രോളി മുതല്‍ ഘാട്ട്‌കോപ്പര്‍ ഭാഗത്തുള്ള ഹൈവേയുടെ വശങ്ങളിലാണ് പൂക്കളുള്ളത്.

By Harithakeralam
2026-02-07

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച ഏവരേയും ആകര്‍ഷിക്കും.  വിക്രോളി മുതല്‍ ഘാട്ട്‌കോപ്പര്‍ ഭാഗത്തുള്ള ഹൈവേയുടെ വശങ്ങളിലാണ് പൂക്കളുള്ളത്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ ഇവിടെ പൂക്കളുണ്ടാകുമെങ്കിലും ഫെബ്രുവരിയിലാണ്  പൂര്‍ണ്ണമായി വിരിയുന്നത്.

ഇന്ത്യന്‍ ചെറി ബ്ലോസം

ജപ്പാനില്‍ വസന്തകാലത്ത് പിങ്ക് നിറത്തിലുള്ള പൂക്കള്‍ ധാരാളമായി വിരിഞ്ഞു നില്‍ക്കുന്ന കാഴ്ച ചെറി ബ്ലോസമെന്ന പേരില്‍ ലോക പ്രശസ്തമാണ്. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇതുകാണാന്‍ ജപ്പാനിലേക്ക് എത്തുക. ഈ അവസ്ഥയോടാണ് മുംബൈയിലെ പൂക്കളെ ഏവരും ഉപമിക്കുന്നത്.

 ജപ്പാനിലെ പൂക്കള്‍ സാകുറ എന്ന ഇനത്തില്‍പ്പെട്ടതാണ്. എന്നാല്‍ മുംബൈയിലേത് പിങ്ക് ട്രമ്പറ്റ്' (Pink Trumpet) എന്ന് വിളിക്കപ്പെടുന്ന തബേബുയ റോസിയ (Tabebuia Rosea) എന്ന മരങ്ങളാണ്. എന്നാല്‍ പൂക്കള്‍ തമ്മില്‍ നല്ല സാദൃശ്യമുണ്ട്.

മലിനീകരണം കുറയ്ക്കും

കഠിനമായ ചൂടും വരണ്ട കാലാവസ്ഥയുമൊന്നും പ്രശ്‌നമല്ലാത്ത ചെടികളാണിവ. കുറഞ്ഞ രീതിയിലുള്ള പരിചരണം മതി. നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനും ഇവ സഹായിക്കുന്നു. സൗത്ത് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കാണപ്പെടുന്ന ഇവ മുംബൈയില്‍ എത്തിക്കാനുള്ള കാരണവും ഇതുതന്നെയാണ്.

 നീണ്ട ട്രാഫിക് ബ്ലോക്കുകള്‍ സ്ഥിരമായി ഉണ്ടാകുന്ന നഗരമാണ് മുംബൈ. പുത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ക്ക് കീഴെ നില്‍ക്കുമ്പോള്‍ ബ്ലോക്കിന്റെ മടുപ്പ് ഇല്ലാതാകുന്നതായിട്ടാണ് ജനം പറയുന്നത്.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs