നമ്മുടെ കാലാവസ്ഥയിലും നല്ല രുചിയുള്ള തക്കാളി വിളയിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.
തക്കാളി കേരളത്തില്‍ വിളയാന്‍ തന്നെ പ്രയാസമാണ്. മണ്ണിന്റെ സ്വഭാവമാണ് കാരണം, ഇനി നല്ല പോലെ കായ്ച്ചാലും ചിലപ്പോള്‍ രുചിയൊന്നുമില്ലാത്തവയാകുമുണ്ടാകുക. തക്കാളിയുടെ മിനുസമൊന്നുമില്ലാത്ത കട്ടിയുള്ളി കായ്കള്‍ ഒട്ടും രുചികരവുമല്ല. നമ്മുടെ കാലാവസ്ഥയിലും നല്ല രുചിയുള്ള തക്കാളി വിളയിക്കാന്‍ ഇനിപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാം.
മധുരമുളള തക്കാളി വിളയാന്‍ ബേക്കിങ് സോഡയിട്ടു കൊടുത്താല്‍ മതിയെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. നല്ല മാര്‍ദവമുള്ള തൊട്ടാല്‍ തന്നെ അലിഞ്ഞു പേകുന്ന തരത്തിലുള്ള തക്കാളികളുണ്ടാകാന്‍ ബേക്കിങ് സോഡ സഹായിക്കും. ഗ്രോബാഗില്‍ വളര്‍ത്തുന്നവയ്ക്കാണിത് ഏറെ ഫലപ്രദം. തക്കാളി ചെടികളുടെ ചുവട്ടില്‍ ഒന്നോ രണ്ടോ സ്പൂണ്‍ ബേക്കിങ് സോഡ വിതറുക. മണ്ണിലെ അസിഡിറ്റിയുടെ അളവ് കുറച്ച് തക്കാളി നല്ല പോലെ വിളയാന്‍ സഹായിക്കും.
മത്സ്യാവശിഷ്ടം തക്കാളിക്ക് മാത്രമല്ല ഏതു തരം ചെടികള്‍ക്കും നല്ല വളമാണ്. മത്സ്യാവശിഷ്ടം പ്രത്യേകിച്ച് മീന്‍ തല തക്കാളിക്ക് വളമായി നല്‍കാം. നൈട്രജന്‍, പൊട്ടാസ്യം, അവശ്യ ഘടകങ്ങള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ഇതു മൂലം ചെടിക്ക് ലഭിക്കും. ഗ്രോബാഗിലും നിലത്തുമെല്ലാം നട്ട തക്കാളിയുടെ ചെടിയുടെ ചുവട്ടില്‍ കുഴിച്ചിട്ട് കൊടുക്കകയാണ് നല്ലത്. ഇല്ലെങ്കില്‍ പൂച്ച, എലി പോലുളളവയുടെ ഉപദ്രവമുണ്ടാകും.
വാട്ട രോഗത്തെ അകറ്റാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും തക്കാളി ചെടിയെ ആസ്പിരിന്‍ ഗുളികകള്‍ സഹായിക്കും. രണ്ടോ മൂന്നോ ആസ്പിരിന്‍ ഗുളികകള്‍ തടത്തിലിട്ട് കൊടുക്കാം. ആസ്പിരിനിലെ സാലിസിലിക് ആസിഡ് കരുത്തോടെ വളരാന്‍ തക്കാളിയെ സഹായിക്കുന്നു. ഈ മരുന്ന് അടങ്ങിയ ലായനി സ്്രേപ ചെയ്തു കൊടുക്കുകയും ചെയ്യാം.
തക്കാളി നട്ടിട്ടുണ്ടോ....? എന്നാല്‍ മുട്ടത്തോട് നിര്‍ബന്ധമായും നല്‍കണം. മണ്ണിലെ കാല്‍സ്യത്തിന്റെ അളവ് വര്‍ധിപ്പിച്ച് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ മുട്ടത്തോട് സഹായിക്കും. ചീയല്‍ രോഗത്തിനെതിരേയും ഇതു ഫലപ്രദമാണ്. ഗ്രോബാഗില്‍ ചെടി നടുമ്പോള്‍ തന്നെ മുട്ടത്തോട് ഇടാം. പിന്നീട് ഇടയ്ക്കിടെ നല്‍കുന്നത് ഏറെ നല്ലതാണ്.
മാഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള എപ്സം സാള്‍ട്ട് നല്ല തക്കാളികള്‍ വിളയാന്‍ സഹായിക്കും. തൈ നടുന്നതിന് മുമ്പായി ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ എപ്സം സാള്‍ട്ട് മണ്ണില്‍ ചേര്‍ക്കുക. ചെറിയ രീതിയില്‍ മണ്ണിട്ട് മൂടിയ ശേഷം തൈ നടാം. പിന്നീടുള്ള വളര്‍ച്ചക്കിതു ഗുണം ചെയ്യും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment