വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
നല്ല ചൂടായതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. കുറഞ്ഞ് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെള്ളം കുടിക്കേണ്ട രീതിയിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.
1. നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് പഴമക്കാര്‍ പറയാറില്ലേ... ഇതില്‍ കാര്യമുണ്ടെന്നാണ് ആധുനിക ശാസ്ത്രവും പറയുന്നത്. നിന്നും കുടിക്കുമ്പോള്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ന്യൂട്രിയന്റ്‌സിന്റെ ഗുണം ലഭിക്കാതെ വരും.ഇത്തരത്തില്‍ കുടിക്കുമ്പോള്‍ വെള്ളം നേരിട്ട് അടിവയറിലേക്ക് പോവുകയാണ് ചെയ്യുക. അതിനാല്‍ ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും ഇതിന്റെ ഗുണങ്ങള്‍ ലഭിക്കാതെ വരും. ഇതിനാല്‍ ദാഹിച്ചു വലഞ്ഞാലും ഒന്നിരുന്ന് അല്‍പ്പ സമയം റിലാക്‌സ് ചെയ്തു മാത്രം വെള്ളം കുടിക്കുക.
2. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പും കഴിഞ്ഞും വെള്ളം കുടിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഭക്ഷണം കഴിക്കലിനെ ദോഷകരമായി ബാധിക്കും. പെട്ടന്നു തന്നെ വയര്‍ നിറഞ്ഞതുപോലെ നിങ്ങള്‍ക്ക് തോന്നും. ഇനി ഭക്ഷണം കഴിച്ച ഉടനെയാണ് വെള്ളംകുടിയെങ്കില്‍ അത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. ദഹന പ്രക്രിയയുടെ വേഗം കുറയ്ക്കുകയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ തീറ്റ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നതു നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയാനിതു സഹായിക്കും.
3. അധികമായാല്‍ അമൃതും വിഷമാണല്ലോ...അമിതമായി വെള്ളം കുടിക്കുന്നതുവഴി നിങ്ങള്‍ക്ക് ഹൈപോനാട്രീമിയ പോലുള്ള അസുഖങ്ങള്‍ വന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കും.
4. ഉഷ്ണം കൂടിയ കാലാവസ്ഥയില്‍ വ്യായാമം ചെയ്യുമ്പോള്‍ നല്ല പോലെ വെള്ളം കുടിക്കണം. വ്യായാമത്തിന് മുമ്പും കഴിഞ്ഞും നല്ല പോലെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 250 മില്ലീലിറ്റര്‍ വെള്ളമെങ്കിലും വ്യായാമത്തിന് അര മണിക്കുര്‍ മുമ്പ് കുടിച്ചിരിക്കണം. ഇല്ലെങ്കില്‍ തലവേദനയുണ്ടാവാന്‍ സാധ്യതയുണ്ട്.
5. ശുദ്ധമായ പച്ചവെള്ളമാണ് മനുഷ്യശരീരത്തിന് ഏറെ നല്ലത്. എന്നാല്‍ നിലവിലെ മലിനമായ പ്രകൃതിയില്‍ നിന്നുള്ള പച്ചവെള്ളം കുടിച്ചാല്‍ പല തരത്തിലുള്ള അസുഖങ്ങള്‍ പിടിപെടും. ഇതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രമിക്കുക. കോള പോലുള്ള പാനീയങ്ങള്‍ വലപ്പോഴും മാത്രം മതി.
ലോകത്ത് ഏറ്റവുമധികം മനുഷ്യര് കഴിക്കുന്നതു മാംസമാണ് പന്നി. പോഷക മൂല്യത്തിന്റെ കാര്യത്തിലും പന്നിയിറച്ചി മുന്നിലാണെന്നാണ് പുതിയ പഠനങ്ങള് തെളിയിക്കുന്നത്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ 100 ഭക്ഷണങ്ങളുടെ…
വലിയ പ്രയാസമില്ലാതെ എവിടെയും ചെയ്യാവുന്ന വ്യായാമമാണ് നടത്തം. രാവിലെയോ വൈകിട്ടോ കുറച്ചു സമയം നടക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ലത്.
ഉയര്ന്ന രക്ത സമര്‍ദം യുവാക്കള്ക്കിടയില് വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. രക്ത സമര്‍ദം കൂടി സ്ട്രോക്ക് പോലുള്ള മാരക പ്രശ്നങ്ങള് പലര്‍ക്കും സംഭവിക്കുന്നു. രക്ത സമര്‍ദം നിയന്ത്രിക്കാനുള്ള…
ചിക്കനില്ലാതെ ആഘോഷമില്ലാത്തവരാണ് മലയാളികള്... സദ്യയൊക്കെ ഇപ്പോള്‍ പടിക്ക് പുറത്താണ്. ബിരിയാണിയും നെയ്ച്ചോറും കടന്ന് ഷവര്മയും അല്ഫാമും കുഴിമന്തിയുമൊക്കെയായി മലയാളിയുടെ ദേശീയ ഭക്ഷണം. അണ്ലിമിറ്റഡായി…
സൗത്ത് ഇന്ത്യയില് ആദ്യമായി അതി നൂതന ക്യാപ്സ്യൂള് പേസ്മേക്കര് (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്നാഷണല് കാര്ഡിയാക് സെന്റര്. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ്…
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
വേനല്, മഴ, തണുപ്പ് എന്നീ കാലങ്ങളിലെല്ലാം പൊതുവായി നമുക്കുണ്ടാകുന്ന പ്രശ്നമാണ് തൊണ്ട വേദന. വലിയ തോതില് പ്രശ്നങ്ങളുണ്ടാക്കുന്ന രോഗമാണ് തൊണ്ട വേദന. മഞ്ഞു കാലം വരാനിരിക്കുന്നതിനാല് ഇനി പ്രശ്‌നം രൂക്ഷമാകാനേ…
കൊച്ചി: അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന് കഴിയുന്ന '5 മിനിറ്റ് ബ്രേക്ക്ഫാസ്റ്റ്' ശ്രേണിയില് ആറ് പുതിയ ഉല്പ്പന്നങ്ങള് ഓര്ക്ക്ല ഇന്ത്യ സി ഇ ഒ സഞ്ജയ് ശര്മയുടെ സാന്നിധ്യത്തില് വിപണിയില്…
© All rights reserved | Powered by Otwo Designs
Leave a comment