ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി കൂടാതെ നൂതന സാങ്കേതിക വിദ്യയായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ഉത്തരകേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് മെട്രോമെഡ് ഇന്റനാഷണല്‍ കാര്‍ഡിയാക് സെന്ററാണ്.
കോഴിക്കോട്: ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. ഓപ്പണ്‍ഹാര്‍ട്ട് സര്‍ജറി കൂടാതെ നൂതന സാങ്കേതിക വിദ്യയായ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ഉത്തരകേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് മെട്രോമെഡ് ഇന്റനാഷണല്‍ കാര്‍ഡിയാക് സെന്ററാണ്. കഠിനമായ കാല്‍സ്യം ബ്ലോക്കുകള്‍, ഹൃദയാഘാതം മൂലമുള്ള രക്തകട്ടകളെ അലിയിപ്പിക്കുക, ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തവര്‍ക്ക് ഗ്രാഫ്റ്റിനുളളില്‍ ബ്ലോക്ക് വന്നാല്‍ അതിനെ നീക്കുക, ആന്‍ജിയോ പ്ലാസ്റ്റി ചെയ്തവര്‍ക്ക് സ്റ്റന്‍ഡിനകത്ത് വീണ്ടും ബ്ലോക്ക് വരിക എന്നീ ഘട്ടങ്ങളിലെല്ലാം ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ഏറെ ഗുണകരമാണ്. കാലപ്പഴക്കം ചെന്ന ബ്ലോക്കുകള്‍ക്കും (സി.ടി.ഒ), പ്രായാധിക്യമുള്ളവര്‍ക്കുമെല്ലാം ഈ ചികിത്സാരീതി ഉപകാരപ്രദമാണ്.
നിലവില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആഞ്ചിയോപ്ലാസ്റ്റി, ബൈപാസ്, മരുന്ന് ചികിത്സാ എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍ . കുറെയേറെ ബ്ലോക്കുകള്‍ ആഞ്ചിയോപ്ലാസ്റ്റി മൂലം ചികില്‍സിക്കാന്‍ കഴിയുമെങ്കിലും അതി കഠിനമായ ബ്ലോക്കുകള്‍ ബൈപാസ് സര്‍ജറി മൂലം ആണ് ചികില്‍സിച്ചു വരുന്നത്. എന്നാല്‍ വളരെ കാഠിന്യമുള്ള ബ്ലോക്കുകളും ഇന്ന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കൂടാതെ ലേസര്‍ ആന്‍ജിയോ പ്ലാസ്റ്റിയിലൂടെ നീക്കം ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് കോഴിക്കോട് മെട്രോമെഡ് ഇന്റര്‍ നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. പി. പി മുഹമ്മദ് മുസ്തഫ പറഞ്ഞു. മെട്രോമെഡില്‍ ഇതിനകം ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി വിജയിച്ചിട്ടുണ്ട്.
സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. അരുണ്‍ ഗോപി , ഡോ. പി.വി ഗിരീഷ് ,ഡോ. അശ്വിന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വടക്കന്‍ കേരളത്തിലെ ആദ്യത്തെ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment